‘കുടലും പണ്ടവും അതിനകത്ത് വച്ചിട്ട് വറുത്ത് തിന്നണം പോലും’ രൂക്ഷവിമര്‍ശനവുമായി ദയ അശ്വതി

കടല്‍ മച്ചാന്‍ എന്ന പേജില്‍ മീനിന്റെയുള്ളിലെ വേസ്റ്റുകളൊന്നും കളയാതെ മീന്‍ വറക്കുന്ന വീഡിയോ ഇട്ടതിനെതിരെ മുന്‍ ബിഗ് ബോസ് താരം ദയ അശ്വതി രംഗത്തെത്തി. മീന്‍ വറക്കുന്നത് നിങ്ങളും ഇത് ചെയ്യണം, നല്ല ടേസ്റ്റ് ആണ് എന്നു പറയുന്ന വീഡിയോ. അതു കണ്ട് കഴിഞ്ഞപ്പോള്‍ തനിക്ക് അത് വൃത്തിയില്ലാതെ തോന്നിയെന്ന് ദയ പറയുന്നു. ആരും ഇങ്ങനെ ചെയ്യാറില്ല, നിങ്ങള്‍ ഇങ്ങനെ തെറ്റായ മെസേജ് കൊടുക്കരുതെന്ന് പറഞ്ഞ് താന്‍ അതിനകത്ത് ഒരു കമന്റ് ഇട്ടിരുന്നെന്നും താരം പറയുന്നു.

നിരവധി പേര്‍ തനിക്കെതിരെ രംഗത്തെത്തി. പാവപ്പെട്ട അമ്മയും മകനും കഷ്ടപ്പെട്ടാണ് വീഡിയോ ചെയ്യുന്നത് അവരുടെ നെഞ്ചത്ത് കുതിര കയറരുതെന്നും പറഞ്ഞ്. ദയ അവരെങ്ങനെയെങ്കിലും ജീവിച്ചോട്ടെയെന്നും പറയുന്നു ഇവര്‍. ഇതിനെതിരെയാണ് ദയ രംഗത്തെത്തിയത്. ഈ ലോകത്ത് അവരേക്കാള്‍ പാവപ്പെട്ടവരുണ്ട്. കൂലിപ്പണിക്ക് പോയിട്ട് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കഷ്ടപ്പെട്ട് ജീവിക്കുന്ന ഒത്തിരി പേരുണ്ട്.

daya achu

അങ്ങനെ പറയരുത് അതുകൊണ്ട്. തെറ്റായ മെസേജ് കൊടുത്തപ്പോള്‍ അതിനെതിരെ പ്രതികരിച്ചു. അത്രയ്ക്ക് കഷ്ടപ്പാടാണെങ്കില്‍ കൂലിപ്പണിക്ക് പോകൂ. രണ്ട് മെസേജാണ് ഇവര്‍ തെറ്റായി കൊടുത്തത്. ഒന്ന്, കുടലും പണ്ടവും അതിനകത്ത് വച്ചിട്ട് വറുത്ത് തിന്നണം എന്നും പറഞ്ഞിട്ട് ഒരു തെറ്റായ മെസേജ്.

രണ്ട്, അതിന്റെ വാല്‍വശം മാത്രമേ കഴിക്കാന്‍ പറ്റുകയുള്ളു എന്ന് പറയുന്നു. ഒരു മീന്‍ അത്യാവശ്യം കഴുകി വൃത്തിയാക്കിയാല്‍ അതിന്റെ മുള്ളുവരെ നമുക്ക് കടിച്ചു പറിച്ചു തിന്നാവുന്നതേയുള്ളു, മൊരിച്ചിട്ട്. വൃത്തിയില്ലാണ്ടായാല്‍ പകുതിയും കളയേണ്ടി വരും. അപ്പോള്‍ രണ്ട് തെറ്റായ മെസേജാണ് അവര്‍ സോഷ്യല്‍ മീഡിയ വഴി കൊടുത്തത്. അതുകൊണ്ടാണ് താന്‍ രംഗത്തുവന്നതെന്നും ദയ തുറന്നടിച്ചു.

Previous articleഒരാളെ വേദനിപ്പിക്കാതെ എത്ര ഭംഗിയായി ഇന്റര്‍വ്യൂ നടത്താമെന്ന് പേര്‍ളിയും വീണയും കാണിച്ചു തരുന്നു!!!
Next articleസോഷ്യല്‍ മീഡിയയില്‍ തീ പടര്‍ത്തി ദിലീപിന്റെ മുംബൈയില്‍ നിന്നുള്ള വീഡിയോ..!