ഗോപിസുന്ദറിന് എതിരെയുള്ള പരാമര്‍ശം! സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നന്ദി അറിയിച്ച് ദയ അച്ചു..!

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനും ഗായിക അമൃത സുരേഷിനും എതിരെ രംഗത്ത് വന്ന ദയ അശ്വതിയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ താന്‍ പറഞ്ഞ വാക്കുകളെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ച് ദയ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ചാനലില്‍ ഗോപിസുന്ദറും അമൃതയും ചേര്‍ന്ന് എത്തിയ ഒരു അഭിമുഖം ചൂണ്ടിക്കാട്ടിയായിരുന്നു ദയ വീഡിയോ പങ്കുവെച്ചിരുന്നത്.

വീഡിയോയില്‍ ഗോപിസുന്ദറിന് എതിരെ വിവാദപരമായ രീതിയിലായിരുന്നു ദയ സംസാരിച്ചിരുന്നത്. ഗോപി സുന്ദറിന്റേയും അമൃതയുേടയും കാര്യം കണ്ടാലേ കോമഡി ആണെന്നും നിങ്ങളുടെ ബന്ധങ്ങള്‍ ഒന്നില്‍ തുടങ്ങി മൂന്നില്‍ എങ്കിലും നില്‍ക്കുമോ എന്നെല്ലാമായിരുന്നു ദയ ഗോപിസുന്ദറിന് എതിരെ വീഡിയോ പങ്കുവെച്ച് ദയ ചോദിച്ചത്. ഇപ്പോള്‍ താന്‍ പറഞ്ഞ കാര്യങ്ങളെ ചിലര്‍ എങ്കിലും സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടി ദയ പുതിയ പോസ്റ്റ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്.

കാര്യങ്ങള്‍ മനസിലാക്കി ശരിയുടെ ഭാഗത്ത് നിന്നുകൊണ്ട് സപ്പോര്‍ട്ട് തന്ന എല്ലാവര്‍ക്കും നന്ദി.. എന്നാണ് ദയ അച്ചു കുറിച്ചത്. ഇരവരുടേയും അഭിമുഖം കണ്ടു എന്നും അതില്‍ സംഗീതത്തെ കുറിച്ച് നിങ്ങള്‍ പറഞ്ഞോളൂ എന്നും എന്നാല്‍ നാട്ടുകാരുടെ നെഞ്ചത്ത് കയറി പൊങ്കാലയിടാന്‍ വരരുത് എന്നും അത്രയ്ക്ക് നിങ്ങള്‍ ആയിട്ടില്ലെന്നും ദയ പറഞ്ഞിരുന്നു. അഭിമുഖത്തില്‍ വെച്ച് മലയാളികള്‍ക്ക് ലൈംഗിക ദാരിദ്ര്യം ആണെന്ന് ഗോപിസുന്ദര്‍ പറഞ്ഞു

എന്ന് പറഞ്ഞാണ് ദയ ഇത്തരത്തില്‍ പ്രതികരിച്ചിരുന്നത്. ആ കാര്യത്തില്‍ ഗോപിസുന്ദറിന് ഒട്ടും ദാരിദ്ര്യം ഇല്ലെന്നും അതുകൊണ്ടാണ് മൂന്നാമത് ഒരു ബന്ധം സ്ഥാപിച്ചിരിക്കുന്നത് എന്നെല്ലാം ഇവര്‍ വീഡിയോ പങ്കുവെച്ച് പറഞ്ഞിരുന്നു.

Previous articleമഞ്ജു വാര്യറിന് ഇനി നല്ല കാലം..! സന്തോഷം പങ്കുവെച്ച് താരം!
Next articleഓരോ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും ഓര്‍ക്കണം..! മേം ഹൂം മൂസയിലെ ഗാനമെത്തി..!