ബഹുമാനം ക്ഷമ ഇതൊന്നുമില്ലാത്ത ഈ സ്ത്രീയെ കണ്ട് എന്താണ് മറ്റു സ്ത്രീകൾ പഠിക്കേണ്ടത്!

നിരവധി ആരാധകർ ഉള്ള റീലിറ്റി ഷോയിൽ ഒന്നാണ് ബിഗ് ബോസ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിക്ക് നിരവതി ആരാധകർ ആണ് ഉള്ളത്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ…

Daya Aswathyi about bhagyalakshmi

നിരവധി ആരാധകർ ഉള്ള റീലിറ്റി ഷോയിൽ ഒന്നാണ് ബിഗ് ബോസ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിക്ക് നിരവതി ആരാധകർ ആണ് ഉള്ളത്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ ഘട്ടത്തിന് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും കൂടുതൽ മത്സരാർത്ഥികൾ സെലിബ്രിറ്റികൾ ആയിരുന്നു. എന്നാൽ ഈ തവണ സെലിബ്രിറ്റികൾ വളരെ കുറവാണ്. പരുപാടി തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആകുന്നുള്ളുവെങ്കിലും സംഭവ ബഹുലമായ മുഹൂർത്തങ്ങളിൽ കൂടിയാണ് ഓരോ ദിവസത്തെയും എപ്പിസോഡ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ മത്സരാർത്ഥികൾ തമ്മിൽ കയ്യാംകളി വരെ എത്തിയിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന പരുപാടിക്ക് ആരാധകർ ഏറെയാണ്.

ഇപ്പോൾ പരിപാടിയുടെ മൂന്നാമത്തെ സീസണിലെ മത്സരാർത്ഥിയായ ഭാഗ്യലക്ഷ്മിയെ കുറിച്ച് രണ്ടാം സീസണിൽ മത്സരാർത്ഥിയായ ദയ അശ്വതി എഴുതിയ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  “ഇനി ഭാഗ്യലക്ഷ്മി Bigg Boss house ൽ വേണ്ട ബഹുമാനം ക്ഷമ ഇതൊന്നുമില്ലാത്ത ഈ സ്ത്രീയെ കണ്ട് എന്താണ് മറ്റു സ്ത്രീകൾ പഠിക്കേണ്ടത് എത്രയും പെട്ടെന്ന് ഈ അഹങ്കാരം പിടിച്ച സ്ത്രീ പുറത്താവണേ എൻ്റെ കൃഷ്ണ,,,,, ഗുരുവായൂരപ്പാ…..” എന്നാണ് ദയ അശ്വതി തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചിരിക്കുന്ന കുറിപ്പ്. നിരവധി പേരാണ് അശ്വതിയുടെ കുറിപ്പിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.daya achu

രണ്ടാമത്തെ സീസണിൽ ബിഗ്‌ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ താരമാണ് ദയ അശ്വതി. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. മാത്രമല്ല താരം ഒരു ബ്യൂട്ടീഷൻ കൂടിയാണ്. അപ്പോൾ ബിഗ് ബോസ്സിൽ മത്സരിക്കാനായി എത്തിയ രജിത് കുമാറിനോട് അശ്വതിക്ക് പ്രാണായാമാണെന്ന തരത്തിലെ ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാൽ അവയിൽ ഒന്നും സത്യം ഇല്ല എന്ന് പിന്നീട് ഇവർ പറയുകയും ചെയ്തിരുന്നു.