‘കഷ്ടപ്പെട്ടാൽ നേടിയെടുക്കാൻ പറ്റാത്തതായി ഒന്നുമില്ല”ഡിയർ വാപ്പി’യുടെ ടീസർ പുറത്ത്

,ലാൽ,ടി അനഘ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘ഡിയർ വാപ്പി’. സിനിമയുടെ ടീസർ പുറത്തിറങ്ങി. ഷാൻ തുളസീധരനാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ടീസറിൽ ഒരു അച്ഛൻ മകൾ ബന്ധവും സ്വപ്നവും പ്രതീക്ഷകളുമെല്ലാം…

,ലാൽ,ടി അനഘ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘ഡിയർ വാപ്പി’. സിനിമയുടെ ടീസർ പുറത്തിറങ്ങി. ഷാൻ തുളസീധരനാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ടീസറിൽ ഒരു അച്ഛൻ മകൾ ബന്ധവും സ്വപ്നവും പ്രതീക്ഷകളുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.


നിരഞ്ജ് മണിയൻപിള്ള രാജു ആണ് ചിത്രത്തിലെ നായക കഥാപാത്രമായി എത്തുന്നത്.സിനിമയിൽ മണിയൻപിള്ള രാജു, ജഗദീഷ്, അനു സിതാര, നിർമൽ പാലാഴി, സുനിൽ സുഖധ, ശിവജി ഗുരുവായൂർ, രഞ്ജിത് ശേഖർ, അഭിറാം, നീന കുറുപ്പ്, ബാലൻ പാറക്കൽ, മുഹമ്മദ്, ജയകൃഷ്ണൻ, രശ്മി ബോബൻ രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കൽ എന്നിവരാണ് ് പ്രധാന കഥാപാത്രങ്ങൾ.

ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിത യാത്രയാണ് ഡിയർ വാപ്പി എന്ന സിനിമ. ക്രൗൺ ഫിലിംസിന്റെ ബാനറിൽ ആർ മുത്തയ്യ മുരളിയാണ് നിർമ്മിച്ചിരിക്കുന്നത്.കൈലാസ് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ ഗാനരചന നിർവഹിക്കുന്നത് ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ്. ‘ഡിയർ വാപ്പിയുടെ പാണ്ടികുമാർ ഛായാഗ്രഹണവും ലിജോ പോൾ ചിത്രസംയോജനവും, എം ആർ രാജാകൃഷ്ണൻ ശബ്ദ മിശ്രണവും നിർവഹിക്കുന്നു.