‘സിനിമയുടെ പ്രധാനപ്രമേയത്തെക്കാള്‍ അതിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്ന ജീവിതങ്ങളാണ്’

ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന ‘പുരുഷ പ്രേതം’ ഒടിടിയിലാണ് റിലീസായത്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ദര്‍ശന രാജേന്ദ്രന്‍, ജഗദീഷ്, അലക്സാണ്ടര്‍ പ്രശാന്ത് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍…

ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന ‘പുരുഷ പ്രേതം’ ഒടിടിയിലാണ് റിലീസായത്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ദര്‍ശന രാജേന്ദ്രന്‍, ജഗദീഷ്, അലക്സാണ്ടര്‍ പ്രശാന്ത് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്, ഗീതി സംഗീത, സിന്‍സ് ഷാന്‍, രാഹുല്‍ രാജഗോപാല്‍, ദേവിക രാജേന്ദ്രന്‍, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാര്‍വതി, അര്‍ച്ചന സുരേഷ്, അരുണ്‍ നാരായണന്‍, നിഖില്‍(ആവാസവ്യൂഹം ഫെയിം), ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹന്‍രാജ് എന്നിവരും അഭിനയിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായകന്‍ ജിയോ ബേബിയും ദേശീയ പുരസ്‌ക്കാര ജേതാവായ സംവിധായകന്‍ മനോജ് കാനയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സിനിമയുടെ പ്രധാനപ്രമേയത്തെക്കാള്‍ അതിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്ന ജീവിതങ്ങളാണ്’ എന്നാണ് ദീപ സെറ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇന്നലെ രാവിലെ ആറരയ്ക്ക് കുഞ്ഞിനെ സ്‌കൂളില്‍ വിട്ട് കഴിഞ്ഞ് സോണി ലൈവ് തുറന്നതാണ്.. കൊച്ചിനെ സ്‌കൂളില്‍ വിട്ടിട്ട് കിടന്നുറങ്ങുന്നു എന്ന ചീത്തപ്പേര് മാറ്റാന്‍ സിനിമ കണ്ടേക്കാമെന്ന് വച്ചു ??
‘പുരുഷപ്രേതം’ കണ്ടു തുടങ്ങി…. 8.45 നാണ് ക്ലാസ്സ് തുടങ്ങേണ്ടത്…സമയമുണ്ട്.. ഒരല്പനേരം കണ്ടിട്ട് ഓഫ് ആക്കാമെന്ന് കരുതി തുടങ്ങിയതാണ്… അതിനിടയില്‍ അമ്മ എന്തൊക്കെയോ വന്നു പറയുന്നതും, ചേച്ചി കൊണ്ടു വച്ച ചായയും, എന്തിന് ക്ലാസ്സ് സമയം കഴിഞ്ഞു പോയത് പോലും ഞാന്‍ അറിഞ്ഞില്ല. പിടിച്ചിരുത്തുന്ന എന്തോ ഒന്നുണ്ട് ഈ സിനിമയില്‍!
ക്യാമറയും, ബിജിഎംഉം മാത്രമല്ല, അതിലെ ഒരൊ കഥാപാത്രവും അനുയോജ്യമായ കൈകളിലായിരുന്നു എന്നതാണ് പ്രത്യേകത. സെബാസ്റ്റ്യന്‍ എന്ന പോലീസുകാരനായി പ്രശാന്തിനെയല്ലതെ മറ്റൊരാളെ നമുക്ക് ചിന്തിക്കാന്‍ കഴിയില്ല.
സിനിമയുടെ പ്രധാനപ്രമേയത്തെക്കാള്‍ അതിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്ന ജീവിതങ്ങളാണ് ഞാന്‍ ശ്രദ്ധിച്ചത്. സെബാസ്റ്റ്യനും ദിലീപും സുജാതയും സുസന്നയുമൊക്കെ നമുക്കിടയിലുണ്ട്.
പ്രശാന്ത് അലക്‌സാണ്ടര്‍ നിങ്ങളൊരു രക്ഷയുമില്ല ???????? എന്നത്തേയും പോലെ ജഗദിഷും ദര്‍ശനയും അവരുടെ അഭിനയമികവ് തെളിയിച്ചു. എടുത്തു പറയേണ്ട ഒരാള്‍ ജിയോ ബേബിയാണ്- സ്വാഭാവികമായ അഭിനയം??
സിനിമ ഭയങ്കര സംഭവമാണെന്നൊന്നും പറയുന്നില്ല.. പക്ഷെ കിടുവാണ്.. ??കാണണം.

മാന്‍കൈന്‍ഡ് സിനിമാസ്, എയ്ന്‍സ്റ്റീന്‍ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ക്കൊപ്പം അലക്സാണ്ടര്‍ പ്രശാന്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിതിന്‍ രാജു, ആരോമല്‍ രാജന്‍, സിജോ ജോസഫ്, പോള്‍ പി ചെറിയാന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. സുഹൈല്‍ ബക്കര്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്‍ ക്രിഷാന്ദ് തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. മനു തൊടുപുഴയുടെ കഥക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത്ത് ഹരിദാസ് ആണ്. സംഗീതം അജ്മല്‍ ഹുസ്ബുള്ള. ഒട്ടേറെ റാപ്പ് സോങ്ങുകളിലൂടെ ശ്രദ്ദേയനായ റാപ്പര്‍ ഫെജോ, എം സി കൂപ്പര്‍, സൂരജ് സന്തോഷ്, ജ’മൈമ തുടങ്ങിയവരാണ് ‘പുരുഷ പ്രേത’ത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ചീഫ് അസോസിയേറ്റ് വൈശാഖ് റീത്ത. സൗണ്ട് ഡിസൈന്‍ പ്രശാന്ത് പി മേനോന്‍. വി എഫ് എക്സ് മോഷന്‍കോര്‍. കോസ്റ്റ്യൂം ഡിസൈനര്‍ അരുണ്‍ മനോഹര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ഹംസ വള്ളിത്തോട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയേഷ് എല്‍ ആര്‍. സ്റ്റില്‍സ് കിരണ്‍ വിഎസ്. മേക്കപ്പ് അര്‍ഷാദ് വര്‍ക്കല. ഫിനാന്‍സ് കണ്‍ട്രോളര്‍ സുജിത്ത്, അജിത്ത് കുമാര്‍. കളറിസ്റ്റ് അര്‍ജുന്‍ മേനോന്‍. പോസ്റ്റര്‍ ഡിസൈന്‍ അലോക് ജിത്ത്. പി ആര്‍ ഒ റോജിന്‍ കെ റോയ്.