അവിടെ നിന്നും ഞാൻ ജീവനും കൊണ്ട് ഓടിയതാണ്, മനസ്സ് തുറന്ന് ദീപ!

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദീപ ജയൻ. വർഷങ്ങൾ കൊണ്ട് സീരിയൽ രംഗത്ത് സജീവമായ താരം നിരവധി ഹിറ്റ് ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. അതിൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സ്ത്രീധനം…

deepa vijayan about serial

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദീപ ജയൻ. വർഷങ്ങൾ കൊണ്ട് സീരിയൽ രംഗത്ത് സജീവമായ താരം നിരവധി ഹിറ്റ് ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. അതിൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന പരമ്പരയിലെ പ്രേമ എന്ന കഥാപാത്രം ആണ് പ്രേക്ഷകർ ഇന്നും ഒരുക്കുന്നത്. വലിയ പ്രേക്ഷക ശ്രദ്ധയാണ് ചിത്രത്തിലെ അഭിനയത്തിന് താരത്തിന് ലഭിച്ചത്. അതിനു ശേഷം അന്യ ഭാഷ സീരിയലുകളിൽ ആയിരുന്നു താരം സജീവമായി പ്രവർത്തിച്ച് വന്നത്. എന്നാൽ വീണ്ടും മലയാള ടെലിവിഷൻ രംഗത്തേക്ക് തിരിച്ച് വരവ് താരം നടത്തിയിരുന്നു. ലോക്ക് ഡൗൺ സമയത്ത് സീ കേരളത്തിൽ സംപ്രേക്ഷണം ആരംഭിച്ച നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെ ആണ് ദീപ തന്റെ തിരിച്ച് വരവ് നടത്തിയത്. താൻ മലയാളത്തിലേക്ക് വീണ്ടും മടങ്ങിയെത്തുന്ന വിവരം ദീപ തന്നെയാണ് ആരാധകരെ അറിയിച്ചത്.

നന്ദന എന്ന കഥാപാത്രത്തെയാണ് ദീപ അവതരിപ്പിച്ചു കൊണ്ടിരുന്നത്. മികച്ച സ്വീകാര്യതയാണ് ദീപയുടെ നന്ദന എന്ന കഥാപാത്രത്തിന് ലഭിച്ചത്. പരമ്പരയിലെ നന്ദനയുടെ വിവാഹം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വിവാഹത്തിന്റെ എപ്പിസോഡുകൾ വരെ ദീപ ആയിരുന്നു നന്ദനയായി എത്തിയത്. എന്നാൽ അതിനു ശേഷം നന്ദനയുടെ കഥാപാത്രമായി മറ്റൊരു താരമാണ് സീരിയലിൽ എത്തിയത്. ഇതോടെ ദീപ പരമ്പരയിൽ നിന്ന് പെട്ടന്ന് മാറിയതിൽ പ്രേക്ഷകരും അസ്വസ്ഥർ ആയി. എന്തിനാണ് പെട്ടന്ന് മാറിയത് എന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ കൂടി താരത്തിനോട് ചോദിച്ചിരുന്നു. എന്നാൽ അപ്പോഴൊന്നും താരം പ്രതികരിച്ചിരുന്നില്ല.

എന്നാൽ നാമം ജപിക്കുന്ന വീട് ഒഴിവാക്കി അല്ലേ ? എന്താണ് സംഭവിച്ചത്. ഞങ്ങൾക്ക് അവിടെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ ഒരു ആരാധകന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയത്. ‘ഞാനായിട്ട് ഇറങ്ങിയതാണ്. വർക്ക് കംഫർട്ട് അല്ല ഒട്ടും. ജീവനും കൊണ്ടോടിയതാണ് ഞാൻ’ എന്നാണ് താരം നൽകിയ മറുപടി. ഇതോടെ വീണ്ടും സംശയത്തിൽ ആയിരിക്കുകയാണ് ആരാധകരും. എന്താ സംഭവം എന്ന് അറിയാതെ.