“വസ്ത്രത്തിന്റെ അളവ് കുറയുന്നത് ബോളിവുഡ് ന്യൂട്ടന്‍ നിയമം” കമന്റടിച്ചവന്റെ വായടപ്പിച്ച് ദീപിക പദുകോൺ..!!

Follow Us :

ബോളിവുഡിലെ തിരക്കേറിയ നടിമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. ഓം ശാന്തി ഓം എന്ന സിനിമയില്‍ ഷാരൂഖാന്റെ നായികയായി വന്ന ദീപിക പിന്നീ്ട് ബോളിവുഡിന്റെ താര സുന്ദരിയായി വളരുന്ന കാഴ്ച്ചയാണ് ആരാധകര്‍ കണ്ടത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ഗഹ്രായിയാന്റെ തിരക്കിലാണ് താരം. അതിനിടെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദിപീകയ്ക്ക് എതിരെ വന്ന ഒരു കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്.

ദീപികയുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഫ്രെഡി ബേര്‍ഡിയുടെ കമന്റും അതിന് താരം നല്‍കിയ മറുപടിയും ആണ് ഒരു വാക്ക്‌പോരിന് തുടക്കമായത്. സിനിമയുടെ റിലീസ് തീയതി അടുക്കുംതോറും വസ്ത്രത്തിന്റെ അളവ് കുറഞ്ഞുവരുമെന്നും ഇതാണ് ബോളിവുഡിലെ ന്യൂട്ടന്‍ നിയമം എന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ ഫ്രെഡി ബേര്‍ഡി കുറിച്ചത്. അതില്‍ കരണ്‍ ജോഹറിനെയും ദീപികയേയും ടാഗ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് ദീപിക രംഗത്ത് വന്നത്.


പ്രപഞ്ചം പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്ട്രോണ്‍ എന്നിവയാല്‍ നിര്‍മിതമാണെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. എന്നാല്‍ മോറോണുകളെക്കുറിച്ച് പറയാന്‍ അവര്‍ മറന്നു പോയി എന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം കുറിച്ചത്. പ്രശ്‌നം അവിടെയും അവസാനിച്ചില്ല പിന്നെയും ഒരു കുറിപ്പുമായി ഫ്രെഡി എത്തി..

പ്രിയപ്പെട്ട ദീപിക, ചെറിയ വസ്ത്രങ്ങള്‍ ധരിച്ചതിന്റെ പേരില്‍ ഞാന്‍ നിങ്ങളെ പരിഹസിച്ചിട്ടില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിങ്ങള്‍ക്ക് ധരിക്കാം. എന്നെ മോറോണ്‍ എന്നു വിളിച്ചതിന് നന്ദി. നിങ്ങളുടെ കരിയറില്‍ പറഞ്ഞതില്‍ വ്യാജമല്ലാത്ത ഏക കാര്യം അതു മാത്രമാണ്. സ്നേഹത്തോടെ ഫ്രഡ്’ എന്നായിരുന്നു ദീപികയുടെ കമന്റിന് മറുപടിയായി ഫ്രെഡി കൊടുത്തത്.