ഗാനരംഗം കാണാന്‍ മനോഹരമാണ്, ഷൂട്ടിംഗ് വളരെ ബുദ്ധിമുട്ടായിരുന്നു!!! ദീപിക പദുക്കോണ്‍

ഷാറൂഖ് ഖാന്‍- ദീപിക പദുകോണ്‍ ചിത്രം പത്താന്‍ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ഷാരുഖിന്റെ തിരിച്ചുവരവ് ആരാധകലോകം ഏറ്റെടുത്തിരിക്കുകയാണ്. വിവാദങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍തകര്‍പ്പന്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് പത്താന്‍. ചിത്രത്തിലെ ബേഷരം രംഗ് ഗാനരംഗമാണ് വിമര്‍ശകരെയുണ്ടാക്കിയിട്ടുള്ളത്, പാട്ടില്‍ അതീവ…

ഷാറൂഖ് ഖാന്‍- ദീപിക പദുകോണ്‍ ചിത്രം പത്താന്‍ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ഷാരുഖിന്റെ തിരിച്ചുവരവ് ആരാധകലോകം ഏറ്റെടുത്തിരിക്കുകയാണ്. വിവാദങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍തകര്‍പ്പന്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് പത്താന്‍. ചിത്രത്തിലെ ബേഷരം രംഗ് ഗാനരംഗമാണ് വിമര്‍ശകരെയുണ്ടാക്കിയിട്ടുള്ളത്,

പാട്ടില്‍ അതീവ ഗ്ലാമറസായിട്ടാണ് ദീപിക എത്തുന്നത്. കാവി നിറത്തിലുള്ള ബിക്കിനിയാണ് വേഷം, ഇതാണ് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ചിത്രം 100 കോടി നേട്ടത്തിലാണ് പത്താന്‍.

സിനിമ പോലെ തന്നെ പത്താനിലെ ഗാനങ്ങളും ഹിറ്റായിട്ടുണ്ട്. ഇപ്പോഴിതാ ഷൂട്ടിംഗ് അനുഭവം പങ്കുവച്ചിരിക്കുകയാണ് ദീപിക. രണ്ട് പാട്ടുകളും തനിക്ക് പ്രിയപ്പെട്ടതാണെന്നും ദീപിക പറഞ്ഞു.

‘പത്താനിലെ ബേഷരം രംഗ് എന്ന ഗാനം ഒരു തരത്തില്‍ തന്റെ സോളോ ഗാനമാണെന്നും ദീപിക പറയുന്നു. ഷൂട്ടിങ് ലൊക്കേഷന്‍ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഗാനരംഗത്ത് വേനല്‍ക്കാലം വളരെ മനോഹരമായി തോന്നുമെങ്കിലും, അത് ശരിക്കും ശൈത്യവും കാറ്റുമുള്ളതുമായിരുന്നു. അതിനാല്‍ വളരെയധികം ബുദ്ധിമുട്ടിയായിരുന്നു ചിത്രീകരിച്ചതെന്ന് താരം പറയുന്നു.

രണ്ടാമത്തെ ഗാനം ഷാറൂഖ് ഖാനോടൊപ്പമുള്ളതായിരുന്നു. രണ്ട് ഗാനങ്ങളും ഞാന്‍ ആസ്വദിച്ച് ചെയ്തതാണെന്നും ദീപിക പറയുന്നു. തങ്ങള്‍ രണ്ടുപേരും ഡാന്‍സിന്റെ സാങ്കേതികത ഓര്‍ത്ത് വിഷമിക്കാത്തവരാണെന്നും താരം പറയുന്നു.