‘ഞങ്ങൾക്ക് മനോഹരമായ ബന്ധമുണ്ട്’, ഷാരൂഖ് ഖാനെക്കുറിച്ച് ദീപിക പദുക്കോൺ പറഞ്ഞത്!

പ്രേക്ഷകരുടെ പ്രിയപ്പെട്ട ബോളിവുഡ്‌ലെ മികച്ച താരദജോഡികളാണ് ഷാരൂഖ് ഖാനും ദീപിക പദുകോണും . ഓം ശാന്തി ഓം, ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയർതുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. പത്താൻ എന്ന സിനിമയിലൂടെ.

പത്താൻ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പങ്കുവെച്ച വീഡിയോയിലൂടെ ദീപിക പദുക്കോൺ ഷാരൂഖ് ഖാനമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തിയിരിക്കുന്നത്.’ഷാരൂഖ് ഖാനെ തന്റെ പ്രിയപ്പെട്ട സഹനടൻ എന്നാണ് ദീപിക പദുക്കോൺ വിശേഷിപ്പിച്ചത്. വളരെ മനോഹരമായ ബന്ധമാണ് ഞ്ങ്ങൾക്കിടയിൽ ഉള്ളത്. അത് ഒരുമിച്ച് അഭിനയിക്കുന്ന ചിത്രങ്ങളിൽ പ്രതിഫലിക്കുമെന്നും ദീപിക പറഞ്ഞു.ഈ രസതന്ത്രത്തിന്റെ ക്രെഡിറ്റ് ഞങ്ങൾ രണ്ടുപേർക്കുമാണെന്നും ദീപിക പദുക്കോൺ വ്യക്തമാക്കി.

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പത്താൻ.ഷാരൂഖ് ഖാൻ, ദീപിക പദുകോൺ എന്നിവരെ കൂടാതെ ജോൺ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ സൽമാൻ ഖാനും എത്തുന്നുണ്ട്.ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ ചിത്രം ജനുവരി 25ന് പ്രദർശനത്തിനെത്തും

 

Previous article‘തങ്കം’ ക്രൈം ഡ്രാമയെന്ന് ശ്യാം പുഷ്‌കരൻ
Next articleവല്ലാത്ത നഷ്ട്ടം ആയിരുന്നു എനിക്കത്, ഞാൻ മരണത്തെ കുറിച്ച് വരെ ചിന്തിച്ചു മമ്മൂട്ടി