വിവാദങ്ങൾക്കിടയിൽ ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാൻ ദീപിക പദുക്കോൺ ഖത്തറിൽ

ഒരുമാസത്തിലധികം നീണ്ടു നിന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന് ഇന്നി സമാപനം കുറിക്കുമ്പോൾ ഫിഫ ലോകകപ്പ് ട്രോഫി ആര് സ്വന്തമാക്കും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അർജന്റീനയും ഫ്രാന്ഡസും തമ്മിലുള്ള കലാശപ്പോരാട്ടത്തിൽ വിജയം ആരെ തുണയ്ക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം.

ഇന്ന് രാത്രി നടക്കുന്ന ഫൈനൽ മത്സരത്തിന് മുന്നോടിയായി ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത് ബോളിവുഡ് സൂപ്പർ താരം ദീപിക പദുകോണാണ്. ഇതിനായി താരം ഖത്തറിലേക്ക് പറന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താര്ത്തിന്റെ മുംബൈ വിമാനത്താവളത്തിലെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ അഭിനേതാവ് ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്.ഈ വർഷമാദ്യം നടന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായി ദീപിക ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.’പത്താൻ’ എന്ന ചിത്രത്തിലെ ബേഷാരം രംഗ് എന്ന ഗാനത്തിലെ ദീപികയുടെ വേഷത്തിനെച്ചൊല്ലി വൻ വിവാദം നടക്കുന്നതിനിടെയാണ് താരം ട്രോഫി അനാവരണം ചെയ്യാൻ ഖത്തറിൽ എത്തുന്നത്‌.ഷാരൂഖ് ഖാൻ നായകനാവുന്ന സിനിമ സംവിധാനം ചെയ്യുന്നത് സിദ്ധാർത്ഥ് ആനന്ദ് ആണ്.