‘പ്രൊജക്ട് കെ’യിൽ നായികയാവാൻ ദീപിക വാങ്ങിയ പ്രതിഫലം എത്രയാണെന്നോ?

തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘പ്രൊജക്റ്റ് കെ’ നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത് . സിനിമയിൽ ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. പ്രഭാസും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്നു സിനിമ എന്നതാണ് ‘പ്രൊജക്റ്റ് കെ’യുടെ മറ്റൊരു പ്രത്യേകത. ചിത്രത്തിനായി വൻ തുകയാണ് ദീപിക പദുക്കോൺ വാങ്ങിയിരിക്കുന്നത്.


ദീപിക പദുക്കോൺ 10 കോടിയിലേറെയാണ് ചിത്രത്തിനായി വാങ്ങിക്കുന്നത് എന്നാണ് പുറത്ത് വന്ന റിപ്പോർട്ട്.വൈജയന്തി മൂവീസാണ് ചിത്രം നിർമിക്കുന്ന സിനിമയിൽ മിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.സന്തോഷ് നാരായണനായിരിക്കും ‘പ്രൊജക്റ്റ് കെ’യുടെയും പാട്ടുകൾ ഒരുക്കുകയെന്നും സിനിമ അടുത്ത വർഷം ജനുവരിന് 12ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.

‘പ്രൊജക്റ്റ് കെ’ ടൈം ട്രാവലിനെ കുറിച്ചുള്ള സിനിമയല്ലെന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം പത്താനാണ് ദീപിക ഒടുവിൽ അഭിനയിച്ച സിനിമ. ഷാരൂഖ്ഖാൻ നായകനായി എത്തിയ സിനിമ ആയിരം കോടി ക്ലബിൽ എത്തിയിരുന്നു. സിദ്ധാർഥ് ആനന്ദ് ആണ് പത്താൻ സംവിധാനം ചെയ്തിരിക്കുന്നത്

 

Aswathy