ഷാരൂഖ് ഖാനുമായുള്ള കെമിസ്ട്രിയെ കുറിച്ച് ദീപിക പദുക്കോൺ പറയുന്നു!!

ബോളിവുഡിലെ സൂപ്പർ താരങ്ങളാണ് ഷാരൂഖ് ഖാനും ദീപിക പദുക്കോണും. ഇരുവരും ഒന്നിച്ച ചിത്രം ‘പഠാൻ’ വൻ വിജയമായി പ്രദർശനം തുടരുകയാണ്. പത്താനിലെ ഗാനരംഗങ്ങൾ വിവാദങ്ങൾക്ക് കാരണമായെങ്കിലും അതൊന്നും ചിത്രത്തെ ബാധിച്ചിരുന്നില്ല. പത്താന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഷാരൂഖ് ഖാനുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ദീപിക പദുക്കോൺ.

ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി വളരെ രസകരമാണ്. ‘പത്താാനി’ലെ ഞങ്ങളുടെ കഥാപാത്രങ്ങൾ വ്യത്യസ്തമായിരുന്നു. അതുപോലെ ഞങ്ങൾ ചെയ്തത് നിങ്ങൾ ആരും കണ്ടിട്ടുണ്ടാകില്ല. ‘ഓം ശാന്തി ഓം’, ‘ഹാപ്പി ന്യൂ ഇയർ’, ‘ചെന്നൈ എക്‌സ്പ്രസ്’ എന്നി സിനിമകളൊക്കെ പ്രത്യേകതയുള്ളതാകുന്നത് ഞങ്ങൾ തമ്മിലുള്ള ബന്ധവും സ്‌നേഹവും കൊണ്ടാണെന്നും ഷാരൂഖ് ഖാന് എന്നെ കുറിച്ചുള്ള ഒരു പ്രതീക്ഷ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ലെന്നും താരം പറഞ്ഞു. ഞാൻ ‘ഓം ശാന്തി ഓമി’ന് മുമ്പ് സിനിമയുടെ സെറ്റിൽ ഒരിക്കലും പോയിരുന്നില്ല പക്ഷേ അദ്ദേഹം വളരെ ആത്മവിശ്വാസമുണ്ടാക്കി. അത് അദ്ദേഹത്തിനു പോലും അറിയാത്ത തരത്തിൽ സ്‌ക്രീനിലേക്ക് എത്തുകയായിരുന്നു എന്നാണ് ദീപിക പറഞ്ഞത്.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പത്താനിൽ ജോൺ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ സൽമാൻഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി താരങ്ങളും സിനിമയിലുണ്ട്‌

Previous articleഞങ്ങൾ വരുന്നു ഈ വെള്ളിയാഴ്ച; ‘രോമാഞ്ചം’ പുതിയ പോസ്റ്റർ കാണാം
Next articleമക്കളുടെ സ്ക്രിപ്റ്റിൽ നടൻ ആകാൻ ആഗ്രഹിച്ചു ശ്രീനിവാസൻ…