ബോൾഡ് ലുക്കിൽ ലാൽജോസിന്റെ നായിക ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സൗന്ദര്യ മത്സര വേദികളിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സിനിമാലോകത്തേക്ക് എത്തിയത്. തുടർന്ന് ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന്…

സൗന്ദര്യ മത്സര വേദികളിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സിനിമാലോകത്തേക്ക് എത്തിയത്. തുടർന്ന് ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു.

മമ്മൂട്ടിക്കൊപ്പവും നായികയായി എത്തുവാൻ താരത്തിന് കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലുള്ള വസ്ത്രത്തിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒട്ടേറെ ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം മനോഹരം എന്ന മഞ്ജു വാര്യർ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ച് വരുന്നത്.