Film News

മീ ടൂ ആളുകള്‍ മിസ് യൂസ് ചെയ്യുന്നതായി തോന്നിയിട്ടില്ല, എന്ത് സംഭവിച്ചു എന്നതിലാണ് കാര്യം; ദീപ്തി സതി

നീന എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ വളരെ ബോള്‍ഡായ കഥാപാത്രമായാണ് ദീപ്തിയെത്തിയത്. ഇപ്പോഴിതാ മീ ടൂ ആരോപണങ്ങളെക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് ശ്രദ്ധ നേടുന്നത്. നിങ്ങളോട് ആരെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ തുറന്നു പറയണമെന്നും മീ ടൂ ആളുകള്‍ മിസ് യൂസ് ചെയ്യുന്നതായി തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നുമാണ് ദീപ്തി പറഞ്ഞത്. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘ആരെങ്കിലും നിങ്ങളോട് മോശമായി പെരുമാറിയാല്‍ നിങ്ങള്‍ എഴുേന്നറ്റ് നിന്ന് അതിനെക്കുറിച്ച് സംസാരിക്കുന്നു. അതാണ് മീ ടൂ. പുരുഷന്‍ സ്ത്രീയോട് മോശമായി പെരുമാറിയാലും സ്ത്രീ പുരുഷനോട് മോശമായി പെരുമാറിയാലും അത് തുറന്ന് പറയുന്നത് തന്നെയാണ് നല്ലത്. കാരണം അത് എത്ര പേര്‍ക്ക് സഹായമാവുമെന്ന് നമുക്ക് അറിയില്ല. അങ്ങനെ ആണ്‍ പെണ്‍ വ്യത്യാസം ഈ കാര്യത്തില്‍ എനിക്ക് തോന്നിയിട്ടില്ല.’ എന്നാണ് ദീപ്തി സതി പറഞ്ഞത്.

സത്യത്തില്‍ വിക്ടിം കാര്‍ഡ് കാണിക്കുന്നവരും നമ്മുടെ ലോകത്തുണ്ടെന്നും ആരാണ് സത്യം പറയുന്നത് ആരാണ് കള്ളം പറയുന്നതെന്ന് മനസിലാക്കാന്‍ പറ്റില്ലെന്നും സത്യം ഏതായാലും പുറത്ത് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ആളുകള്‍ കടന്നുപോകുന്ന സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് അറിയില്ലെന്നുമാണ് ദീപ്തി പറഞ്ഞത്.

നിങ്ങളോട് ആരെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ തുറന്നുപറയണമെന്നും ഇപ്പോള്‍ സോഷ്യല്‍ മീഡിയയൊക്കെ എല്ലാവര്‍ക്കും ഉപയോഗപ്പെടുത്താന്‍ പറ്റിയ നല്ല സ്പേസ് അണെന്നും സെലിബ്രിറ്റി ആണോ സാധാരണക്കാരാണോ എന്നത് ഒരു കാര്യമേ അല്ലെന്നും ദീപ്തി പറയുന്നു. മീ ടൂ ആളുകള്‍ മിസ് യൂസ് ചെയ്യുന്നത് പോലെ തോന്നിയിട്ടില്ല. അതില്‍ എന്ത് സംഭവിച്ചു എന്നതിലാണ് കാര്യം. മി ടൂ ആണോ മി ടൂ അല്ലേ എന്നത് അത്ര ഇംപോര്‍ട്ടന്റ് അല്ലെന്നുമാണ് താരം പറയുന്നത്.

Recent Posts

കുഞ്ഞ് ധ്വനിയുടെ യാത്രകള്‍ക്കായി പുത്തന്‍ കാര്‍!!! സന്തോഷം പങ്കിട്ട് യുവയും മൃദുലയും

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…

3 hours ago

സൗഹൃദവും പ്രണയവും പ്രതികാരവും പറഞ്ഞ് നാനിയും കീര്‍ത്തിയും!!!

നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…

5 hours ago

ഹാറ്റ്സ് ഓഫ് ഉര്‍ഫി!!! അവളുടെ അത്ര ധൈര്യം തനിക്ക് ഇല്ല-കരീന കപൂര്‍

വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…

7 hours ago