അച്ഛപ്പത്തെ കുറിച്ചുള്ള കഥകൾ ലാലേട്ടന് കൈമാറി ദീപ്തി ഐപിഎസ്

കുടുംബ പ്രേഷകരുടെ മനസ്സിൽ ഓളം സൃഷ്ടിച്ച ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർ പരിചിതയായ താരമാണ് ഗായത്രി അരുൺ.അതെ പോലെ ഈ അടുത്ത സമയത്ത് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെ താരം സിനിമാ ലോകത്തിലേക്കും…

Gayathri-Arun001

കുടുംബ പ്രേഷകരുടെ മനസ്സിൽ ഓളം സൃഷ്ടിച്ച ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർ പരിചിതയായ താരമാണ് ഗായത്രി അരുൺ.അതെ പോലെ ഈ അടുത്ത സമയത്ത് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെ താരം സിനിമാ ലോകത്തിലേക്കും ചുവട് വെച്ചിരുന്നു.പക്ഷെ എന്നാൽ അഭിനയത്തിൽ മാത്രമല്ല എഴുത്തിലും കഴിവ് ഉണ്ടെന്ന് തെളിയിച്ചിരിക്കുകുയാണ് ഗായത്രി. ഈ അടുത്ത ദിവസമാണ് ഗായത്രിയുടെ ‘അച്ഛപ്പം കഥകള്‍’ എന്ന പുസ്തകം പുറത്തിറക്കിയത്.

Gayathri Arun01
Gayathri Arun01

മലയാളികളുടെ സ്വന്തം  ലാലേട്ടൻ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഗായത്രിയുടെ അച്ഛപ്പം കഥകള്‍ പ്രകാശനം ചെയ്തത്.അതിന് ശേഷം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഈ പുസ്തകം ഏറ്റു വാങ്ങിയതിന്റെ ചിത്രവും താരം പങ്ക് വെച്ചിരുന്നു. ഇപ്പോൾ ഗായത്രി പങ്ക് വെച്ചിരിക്കുന്നത് എന്തെന്നാൽ മോഹന്‍ലാലിന് പുസ്‌തകം നേരിട്ട് കൊടുക്കുന്നതാണ്. ഗായത്രി തന്നെയാണ് ഈ മനോഹരമായ നിമിഷം തന്റെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.

Gayathri Arun3
Gayathri Arun3

കഥയോ കവിതയോ അനുഭവമോ ഓർമക്കുറിപ്പോ അങ്ങനെ എന്തും എഴുതാൻ ഈ ഭൂമിയിൽ പിറന്ന എല്ലാ മനുഷ്യർക്കും സാധിക്കുമെന്നാണ് എന്റെ വിശ്വാസം. എന്നാൽ എന്തുകൊണ്ട് എല്ലാവരും എഴുത്തുകാരാകുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരം അച്ഛപ്പം കഥകൾ എഴുതി പൂർത്തിയാക്കിയ ഇടത്തിൽ വച്ചാണ് എനിക്ക് കിട്ടിയത്. എഴുതുവാൻ നമുക്ക്‌ ഇടമാണു വേണ്ടത്. മനസ്സിൽ വിരിയുന്ന വാക്കുകളെ കടലാസ്സിൽ പകർത്തുമ്പോൾ ചുറ്റും ശാന്തമായിരിക്കണം. നമ്മെ ലക്കില്ലാതെ എഴുതാൻ പ്രേരിപ്പിക്കുന്ന ഊർജത്തിന്റെ സാന്നിധ്യമുണ്ടായിരിക്കണം. അത്തരം ‘എഴുത്തിടങ്ങളിൽ’ നിറഞ്ഞു നിൽക്കുന്ന ശാന്തത അകമേക്ക് വ്യാപിക്കും.

Gayathri Arun2
Gayathri Arun2

എഴുത്തിടങ്ങളില്ലെങ്കിൽ എഴുത്തുകാരുമില്ല. ‘ഋതംഭര’ എനിക്ക് അത്തരമൊരു എഴുത്തിടം കൂടിയാണ്. അച്ഛപ്പം കഥകളുടെ അവസാന വരികൾ ഇവിടെ ഇരുന്നാണ് എഴുതി തീർത്തത്. ഏതോ നിമിത്തം പോലെ ഋതംഭരയുടെ തന്നെ മുഖ്യരക്ഷാധികാരിയായ ലാലേട്ടനാണ് അത് പ്രകാശനം ചെയ്തത്. പക്ഷെ അത് അദ്ദേഹത്തെ നേരിൽ കണ്ട് ആവണം എന്ന ആഗ്രഹം അന്ന് നടന്നില്ല. ഇപ്പോഴിതാ വീണ്ടും ആ ഇടത്തിൽ വച്ച് തന്നെ അത് അദ്ദേഹത്തിന് നേരിൽ കൊടുക്കാൻ കഴിഞ്ഞതും മറ്റൊരു നിമിത്തം.. അനുഗ്രഹം..