അർബുദ രോഗത്തെയും വെല്ലുവിളിച്ചു കൊണ്ട് ആർ സി സി യിൽ നിന്നും ആംബുലൻസിൽ എത്തി പരീക്ഷ എഴുതി സിദ്ധാർഥ് നേടിയത് ഫുൾ എ പ്ലസ് 

തിരുവല്ല കാവും ഭാഗം ദേവസ്വം ബോർഡ് സ്കൂളിലെ വിദ്യാർത്ഥിയും ,പുറയാറ്റ് സുരേഷ്‌കുമാർ,ബീന ദമ്പതികളുടെ മകനുമായ സിദ്ധാർഥ് എസ്‌  കുമാർ ആണ് അർബുദ രോഗത്തെയും വെല്ലുവിളിച്ചു കൊണ്ട്  എസ് എസ് ൽ സി പരീക്ഷ എഴുതി…

തിരുവല്ല കാവും ഭാഗം ദേവസ്വം ബോർഡ് സ്കൂളിലെ വിദ്യാർത്ഥിയും ,പുറയാറ്റ് സുരേഷ്‌കുമാർ,ബീന ദമ്പതികളുടെ മകനുമായ സിദ്ധാർഥ് എസ്‌  കുമാർ ആണ് അർബുദ രോഗത്തെയും വെല്ലുവിളിച്ചു കൊണ്ട്  എസ് എസ് ൽ സി പരീക്ഷ എഴുതി ഫുൾ എ പ്ലസ് നേടിയത്, ഈ കൊച്ചു മിടുക്കൻ ആംബുലൻസിൽ എത്തിയായിരുന്ന ഈ പരീക്ഷഎഴുതി  വിജയം കൈവരിച്ചത്. സിദ്ധാർഥ് പഠിച്ചത് തിരുവല്ലയിൽ ആണെങ്കിലും  ചികത്സ തിരുവനന്തപുരം ആർ സി സി യിൽ ആയിരുന്നു. അതുകൊണ്ടു പരീക്ഷ എഴുതിയത് അതിനെ തൊട്ടടുത്തുള്ള മെഡിക്കൽ കോളേജിൽ ആയിരുന്നു. പരീക്ഷ എഴുതുന്നതിനായി സ്പെഷ്യൽ അനുമതി സർക്കാരിൽ നിന്നും നേടിയിരുന്നു,

കഴിഞ്ഞ ജനുവരി മുതൽ സിദ്ധാർഥ് ചികത്സക്കായി  ആർ സി സി യിൽ ആയിരുന്നു,അതുകൊണ്ടു അവിടെ തന്നെ പരീക്ഷ എഴുതണമെന്നു ഡയറക്ടർ തന്നെ രേഖാമൂലം വിദ്യാഭ്യാസ വകുപ്പിനോട് അഭ്യര്ഥിച്ചങ്കിലും അത് നിയമതടസം ഉളളതിനാൽ തൊട്ടടുത്തുള്ള മെഡിക്കൽ മെഡിക്കൽ കോളജ് സ്കൂളിൽ അവസരം നൽകിയത്. രോഗം അർബുദം ആണെങ്കിലും അതിനോട് പൊരുതി ആണ് സിദ്ധാർഥ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് വാങ്ങിയത്. സിദ്ധാർഥ് ക്രിസ്തുമസ്സ് പരീക്ഷക്കും എ പ്ലസ് വാങ്ങിയെങ്കിലും ആ സമയത്താണ് ആർ സി സി യിലെ പരിശോധന ഫലം എത്തിയിരുന്നത്. ഇതോടു കുടുംബം ദുഃഖത്തിൽ ആകുകയും, സിദ്ധാർഥ് രോഗക്കിടക്കയിൽ ആയതു, എങ്കിലും സിദ്ധാർഥ് തന്റെ പഠനം തുടർന്നിരുന്നു. രോഗം ഭേദമായി അടുത്തവർഷം പരീക്ഷ എഴുതാം എന്ന് ഡോക്ടർ ഉൾപ്പെടെ എല്ലാവരും പറഞ്ഞെങ്കിലും സിദ്ധാർഥ് പഠിക്കാൻ തന്നെ തീരുമാനിച്ചു. ഇപ്പോൾ തന്നെ കുട്ടിയുടെ ചികത്സ ചിലവ് 22 ലക്ഷം രൂപയോളം ആയി, ഇത് താങ്ങാൻ കഴിയാത്ത കുടുംബത്തെ നിരവധി പേര് സഹായിക്കുന്നുണ്ട്.