ചുംബനത്തിൽ കൂടി രോഗം പകരാം, പുതിയ പഠനങ്ങൾ ഇങ്ങനെ

ബന്ധങ്ങൾക്കിടയിലെ ആഴം കൂട്ടുവാൻ ചുംബനത്തിനു കഴിയും. എന്നാൽ ഈ ചുംബനത്തിൽ കൂടി പകരുന്ന രോഗങ്ങളെ കുറിച്ച് കേട്ടാൽ നിങ്ങൾ ഞെട്ടും. അതെ പരസ്പരം ചുംബിക്കുന്നതിൽ കൂടി ആറ് രോഗങ്ങൾ ആണ് പകരുന്നത് . അമേരിക്കയിലെ…

ബന്ധങ്ങൾക്കിടയിലെ ആഴം കൂട്ടുവാൻ ചുംബനത്തിനു കഴിയും. എന്നാൽ ഈ ചുംബനത്തിൽ കൂടി പകരുന്ന രോഗങ്ങളെ കുറിച്ച് കേട്ടാൽ നിങ്ങൾ ഞെട്ടും. അതെ പരസ്പരം ചുംബിക്കുന്നതിൽ കൂടി ആറ് രോഗങ്ങൾ ആണ് പകരുന്നത് .
അമേരിക്കയിലെ ഓഹിയോയിലെ സിന്‍സിനിയാറ്റി മെഡിക്കല്‍ റിസര്‍ച്ച്‌ സെന്‍ററിന്‍റെ പഠനമാണ് ഇത് പറയുന്നത്. റുമാറ്റിക് ആര്‍ത്രറൈറ്റിസ്, ജുവൈനല്‍ ഇഡിയോപതിക്ക് ആര്‍ത്രറൈറ്റിസ് തുടങ്ങിയ രോഗങ്ങളടക്കം ടൈപ്പ് 1 ഡയബറ്റിക്‌സ് വരെ ചുംബനത്തിലുടെ പകര്‍ന്നേക്കാം എന്ന് മുന്‍പ് തന്നെ ആരോഗ്യ രംഗത്ത് വിവരങ്ങളുണ്ട്.

എന്നാല്‍ ഇപ്പോള്‍ വില്ലന്‍ എപ്‌സൈറ്റന്‍ ബാര്‍ വൈറസാണ്. ചുംബനത്തിലൂടെ പകരുന്ന ഈ വൈറസുകള്‍ ശരീരത്തില്‍ തന്നെ നിലനില്‍ക്കും. എന്നാല്‍ പെട്ടന്നൊന്നും ഇവ ആരോഗ്യത്തെ ബാധിക്കില്ല. കാലങ്ങള്‍ കഴിയുമ്ബോള്‍ മാത്രമാണ് ഇവ പ്രവര്‍ത്തിച്ച്‌ ആരോഗ്യനിലയെ ബാധിക്കുകയുള്ള എന്നു ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍ അമിതക്ഷീണം, തൊണ്ടയില്‍ രൂക്ഷമായ വേദന, ഇടയ്ക്കിടെ ഉള്ള പനി എന്നിവയാണ് ഈ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍.

എപ്‌സൈറ്റന്‍ ബാര്‍ വൈറസ് വ്യക്തികളുടെ ഡി എന്‍ എയില്‍ വരെ മാറ്റങ്ങള്‍ വരുത്തി ജനിതക രോഗങ്ങള്‍ രൂക്ഷമാക്കാനും ഈ വൈറസുകള്‍ കാരണമായേക്കാം എന്നു പഠനം പറയുന്നു. ശരീരത്തില്‍ വൈറസ് ബാധിച്ചു കഴിഞ്ഞാല്‍ ഡി എന്‍ എയില്‍ ഉണ്ടാകുന്ന തന്‍മാത്രകളുടെ സാധാരണ പ്രവര്‍ത്തനത്തെ ഇവ ബാധിക്കുന്നു.
ഇത് ന്യൂറോണുകള്‍ തമ്മിലുള്ള വിനിമയത്തെ തകിടം മറക്കുകയും ശരീരത്തിന്‍റെ തുലനാവസ്ഥ തകര്‍ക്കുകയും ചെയ്യു. ശുചിത്വപൂര്‍ണ്ണാമയി ചുംബിക്കുക എന്ന നിര്‍ദേശമാണ് ഗവേഷകര്‍ ഇതിനെതിരെ മുന്നോട്ടു വയ്ക്കുന്നത്.