DGP അന്വേഷിച്ചിട്ടും പ്രോസിക്യൂഷന്‍ സാക്ഷിയെ കണ്ടെത്താൻ സാധിച്ചില്ല !!

സോഷ്യൽ ലോകം വഴി ശ്രദ്ധ നേടിയ അഭിഭാഷകനാണ് ശ്രീജിത്ത് പെരുമന. സമൂഹത്തിൽ ഉണ്ടാകുന്ന പ്രശനങ്ങളെ ചൂണ്ടിക്കാട്ടി പോസ്റ്റുകളും മറ്റും പങ്കവെക്കാറുള്ള വെക്തികൂടിയാണ് ഇദ്ദേഹം. പലപ്പോഴും വിമർശനങ്ങൾക്കും ഇരയാകാറുമുണ്ട്. ഇപ്പോൾ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ…

സോഷ്യൽ ലോകം വഴി ശ്രദ്ധ നേടിയ അഭിഭാഷകനാണ് ശ്രീജിത്ത് പെരുമന. സമൂഹത്തിൽ ഉണ്ടാകുന്ന പ്രശനങ്ങളെ ചൂണ്ടിക്കാട്ടി പോസ്റ്റുകളും മറ്റും പങ്കവെക്കാറുള്ള വെക്തികൂടിയാണ് ഇദ്ദേഹം. പലപ്പോഴും വിമർശനങ്ങൾക്കും ഇരയാകാറുമുണ്ട്. ഇപ്പോൾ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അന്യൂഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചു എന്ന ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായ പുതിയ കേസിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായാണ് കണ്ടത്. ഇതിന് ഇടയാക്കിയ സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമ അദ്ദേഹത്തിന്റെ വാക്കുകൾ :

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കിടെ പ്രോസിക്കൂഷന്റെ അപഹാസ്യമായ വീഴ്ച
DGP അന്വേഷിച്ചിട്ടും പ്രോസിക്കൂഷൻ സാക്ഷിയെ കണ്ടെത്താൻ സാധിച്ചില്ല പ്രോസിക്കൂഷന്റെ ഹർജ്ജി പരിഗണിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതി വിസ്തരിക്കാൻ അനുവദിച്ച അഡീഷണൽ സാക്ഷികളെ വിചാരണ കോടതിയിൽ ഹാജരാക്കാൻ പ്രോസിക്കൂഷൻ പരാജയപ്പെട്ടു.

ഒടുവിൽ വിചാരണ കോടതി സാക്ഷികൾക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പ്രോസികൂഷൻ അഡീഷണൽ സാക്ഷിയായി വിസ്തരിക്കേണ്ട CW 364 സാക്ഷിക്ക് സംസ്ഥാന പോലീസ് മേധാവിയിലൂടെ (DGP) സമൻസ് നൽകിയിട്ടും സാക്ഷിയെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് DGP റിപ്പോർട്ട് നൽകി. സാക്ഷി വിസ്തരത്തിന് അനുവദിച്ച അവസാന ദിവസമായ 07.02.22നും സാക്ഷികളെ ഹാജരാക്കാൻ സാധിച്ചിട്ടില്ല എന്നത് അങ്ങേയറ്റം അപമാനകരമാണ്.