സൂഫിയായെത്തി ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചു! ജീവിതത്തില്‍ മുസ്ലീം പെണ്‍കുട്ടിയെ ജീവിതസഖിയാക്കി ദേവ് മോഹന്‍

കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രണയ ചിത്രമായിരുന്നു സൂഫിയും സുജാതയും. മലയാളത്തില്‍ ആദ്യമായി ഓണ്‍ലൈനില്‍ റിലീസായ ചിത്രവുമായിരുന്നു സൂഫിയും സുജാതയും. ചിത്രത്തില്‍ സൂഫിയായെത്തി ഹൃദയങ്ങള്‍ കീഴടക്കിയ മൊഞ്ചനായിരുന്നു ദേവ്…

കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രണയ ചിത്രമായിരുന്നു സൂഫിയും സുജാതയും. മലയാളത്തില്‍ ആദ്യമായി ഓണ്‍ലൈനില്‍ റിലീസായ ചിത്രവുമായിരുന്നു സൂഫിയും സുജാതയും. ചിത്രത്തില്‍ സൂഫിയായെത്തി ഹൃദയങ്ങള്‍ കീഴടക്കിയ മൊഞ്ചനായിരുന്നു ദേവ് മോഹന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗം സൃഷ്ടിക്കാന്‍ ദേവ് മോഹനായിരുന്നു.

ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച സൂഫിയായിരുന്നു ചിത്രത്തില്‍. ചിത്രത്തിലെ പോലെ ദേവിന്റെ ജീവിത സഖിയായത് ഒരു മുസ്ലീം പെണ്‍കുട്ടിയാണ്. തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ദേവ് മോഹനിപ്പോള്‍. റെജീനയാണ് ദേവിന്റെ ഹൃദയം കവര്‍ന്ന പെണ്‍കുട്ടി.

റെജീന കോളേജില്‍ ദേവിന്റെ ജൂനിയറായിരുന്നു. പത്ത് വര്‍ഷം നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും. എല്ലാവരെയും പോലെ ഞങ്ങളുടെ പ്രണയവും സ്വീറ്റ് ആയിരുന്നെന്ന് ദേവ് പറയുന്നു. റെജീന ബാംഗ്ലൂരില്‍ വര്‍ക്ക് ചെയ്യുകയാണ്.

ആദ്യ സിനിമ തിയറ്ററില്‍ റിലീസായില്ലെങ്കിലും സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ദേവിന് ലഭിച്ചത്. ഇടയ്ക്ക് തെലുങ്കില്‍ സാമന്തയുടെ കൂടെയും ദേവ് അഭിനയിച്ചിരുന്നു. ഇപ്പോള്‍ പന്ത്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് ദേവ്. സൂഫിയും സുജാതയ്ക്കും പിന്നാലെ നാല് സിനിമകളില്‍ അഭിനയിച്ചെങ്കിലും ദേവിന്റെ ആദ്യപടമാണ് തിയ്യേറ്ററില്‍ എത്തുന്നത്. തന്റെ സിനിമ ആദ്യമായി തിയറ്ററിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോഴുള്ളത്.