മോഹൻലാലും രേവതിയും അഭിനയിച്ച് തകർത്ത ആ കഥാപാത്രങ്ങൾ എന്റെ മുത്തച്ഛനും മുത്തശ്ശിയും ആണ് !! നിരഞ്ജന അനൂപ് - മലയാളം ന്യൂസ് പോർട്ടൽ
Film News

മോഹൻലാലും രേവതിയും അഭിനയിച്ച് തകർത്ത ആ കഥാപാത്രങ്ങൾ എന്റെ മുത്തച്ഛനും മുത്തശ്ശിയും ആണ് !! നിരഞ്ജന അനൂപ്

മലയാളത്തിലെ യുവനടിമാരിൽ ഒരാളാണ് നിരഞ്ജന അനൂപ്, ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്ക് നിരഞ്ജന ജീവൻ നൽകി. ഇപ്പോൾ നിരഞ്ജനയുടെ ഒരു വെളിപ്പെടുത്തൽ ഏറെ ശ്രദ്ധേയമാവുകയാണ്. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ ഒരു ചിത്രത്തിൽ പറഞ്ഞിരിക്കുന്നത് തൻറെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കഥയാണ് എന്നാണ് നിരഞ്ജന പറഞ്ഞിരിക്കുന്നത്. രഞ്ജിത്ത് വിശേഷ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രമാണ് ദേവാസുരം. ചിത്രത്തിലെ കഥാപാത്രങ്ങൾ ആയ മംഗലശ്ശേരി നീലകണ്ഠനും ഭാനുവും തന്റെ മുത്തശ്ശനും മുത്തശ്ശിയും ആണെന്ന് നിരഞ്ജന വ്യക്തമാക്കുന്നു.

 

ദേവാസുരം റിലീസ് ആയി ആറു വർഷങ്ങൾക്ക് ശേഷമാണു താൻ ജനിച്ചതെന്നും എനിക്ക് ആറു വയസ്സുള്ളപ്പോൾ ആണ് ദേവാസുരം ആദ്യമായി കാണുന്നതെന്നും നിരഞ്ജന വ്യക്തമാക്കുന്നു. ആദ്യ സമയത്ത് ഈ കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നും പിന്നീട് ആണ് നീലകണ്ഠനും ഭാനുമതിയും തന്റെ മുത്തശ്ശനും മുത്തശ്ശിയും ആണെന്ന് അറിയുന്നതെന്നും നിരഞ്ജന വ്യ്കതമാക്കുന്നു.

അവരുടെ പ്രണയം നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും സിനിമയിലൂടെ അത് കാണുവാൻ സാധിച്ചു എന്ന് നിരഞ്ജന വ്യക്തമാക്കുന്നു, മംഗലശ്ശേരി തറവാട്ടിലെ ഇളയ തലമുറക്കാരി ആണ് നിരഞ്ജന. മോഹൻലാലിന്റെയും രേവതിയുടെയും കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങൾ ആണ് നീലനും ഭാനുവും. ഈ കഥാപത്രങ്ങൾ യഥാർത്ഥ ജീവിതത്തിൽ നിന്നും ഉടലെടുത്തത് ആണെന്നറിയുമ്പോൾ പ്രേക്ഷകർക്ക് ആശ്ചര്യവും കൗതുകവും ഉളവാക്കുന്നു.

Trending

To Top
Don`t copy text!