Film News

വീട്ടുകാർ വില്ലന്മാർ ആയപ്പോൾ ഞങ്ങൾക്ക് ഒളിച്ചോടി വിവാഹം കഴിക്കേണ്ടി വന്നു – ദേവയാനി

devayani

പ്രേക്ഷകരുടെ പ്രിയങ്കരി ആയ നടിയാണ് ദേവയാനി, തമിഴ് മലയാളം എന്നി ഭാഷകളിൽ ദേവയാനി നിരവധി സിനിമകൾ ചെയ്തു. ശ്രദ്ധേയമായ നിരവധി സിനിമകൾ കൊണ്ട് ദേവയാനി പ്രേക്ഷക ഹൃദയം കീഴടക്കി. വിവാഹം കഴിഞ്ഞു കുടുംബമായി ജീവിക്കുകയാണ് ദേവയാനി ഇപ്പോൾ, രണ്ടു പെൺകുട്ടികൾ ആണ് ദേവയാനിക്ക് ഉള്ളത്. ഇനിയ, പ്രിയങ്ക എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകൾ. ഇനിയ ഒൻപതിലും പ്രിയങ്ക ഏഴിലുമാണ് പഠിക്കുന്നത്. നടന്മാരായ നകുൽ, മയൂർ എന്നിവർ ദേവയാനിയുടെ സഹോദരന്മാരാണ്.

Devayani

സംവിധായകൻ രാജ് കുമാറിനെയാണ് ദേവയാനി വിവാഹം ചെയ്തിരിക്കുന്നത്. ഒന്നിച്ച് സിനിമകൾ ചെയ്തു തുടങ്ങിയ ഇവർ പിന്നീട് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ എതിർപ്പായിരുന്നു വീട്ടിൽ, പൊക്കമില്ലാത്ത കറുത്തിരുണ്ട ആളെ പ്രണയിച്ചതായിരുന്നു വീട്ടുകാർ എതിർക്കാൻ കാരണം.

Devayani-family

എന്നാൽ വീട്ടിൽ എതിർപ്പുകൾ ശക്തമായതോടെ ദേവയാനി ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. 2001ലാണ് ഇരുവരും വിവാഹിതരായത്.എന്നാൽ സൗന്ദര്യത്തിന്റെ പേരിൽ തന്നെ വിമർശിച്ചവർക്ക് മറുപടി നൽകുകയാണ് താരം. ഒരു കൊച്ചു കുഞ്ഞിനെപോലെയാണ് ഭർത്താവ് തന്നെ പരിചരിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ ദാമ്പത്യം തങ്ങളുടേത് ആണെന്നുമാണ് ദേവയാനി പറയുന്നു.

Trending

To Top
Don`t copy text!