ജീവിതത്തിലെന്റെ കരച്ചിൽ തുടങ്ങിയത് ഭർത്താവിന്റെ മരണശേഷം, ദേവി അജിത് 

മലയാള സിനിമയിൽ സഹതാരമായി അഭിനയം കാഴ്ച്ച വെച്ച ഒരു നടി ആയിരുന്നു ദേവി അജിത്. ഇപ്പോൾ താരം എം ജി ശ്രീകുമാർ ഷോ ആയ പറയാം നേടാം എന്ന് പ്രോഗ്രാമിൽ തന്റെ വിവാഹത്തെ കുറിച്ചും…

മലയാള സിനിമയിൽ സഹതാരമായി അഭിനയം കാഴ്ച്ച വെച്ച ഒരു നടി ആയിരുന്നു ദേവി അജിത്. ഇപ്പോൾ താരം എം ജി ശ്രീകുമാർ ഷോ ആയ പറയാം നേടാം എന്ന് പ്രോഗ്രാമിൽ തന്റെ വിവാഹത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും തുറന്നു പറയുകയുണ്ടായി, താൻ ലോ കോളേജിൽ സ്റ്റുഡൻറ് ആയിരുന്നു അതിനു ശേഷം ആണ് അജിത്തുമായുള്ള വിവാഹം നടന്നത്.എന്നാൽ ഒരു വര്ഷം മാത്രമായിരുന്നു ലോ കോളേജിൽ താൻ പഠിച്ചത്,

അന്ന് തനിക്കു 18 വയസ്സു മാത്രം ആയിരുന്നു ഉള്ളത് ദേവി പറയുന്നു. വിവാഹം കഴിഞ്ഞു മകൾ ആയതിനു ശേഷമാണ്  വീണ്ടും ലോ കോളേജിൽ പോകാൻ തുടങ്ങിയത്. ഞാൻ ശരിക്കും ഒരു ദുർബല ആയിരുന്നു, മകൾ ആയതിനുശേഷം തനിക്കു കുറച്ചു ധൈര്യം കൂടി ആയത്. എന്നാൽ അജിത്തിന്റെ മരണ ശേഷം ആണ് ജീവിതത്തിൽ എന്റെ കരച്ചിൽ കൂടിയത് ദേവി പറയുന്നു.

ആര് എന്നോട് ദേഷ്യപ്പെട്ടാലും അപ്പോൾ ഞാൻ കരയാൻ തുടങ്ങും, ഞാൻ കരഞ്ഞു തുടങ്ങിയാൽ നിർത്താൻ വലിയ പാടാണ്, എന്റെ കരച്ചിൽ ഫേമസ് ആണെന്നാണ് നടൻ മുകുന്ദൻ പറയാറുള്ളത് ദേവി പറയുന്നു. ഇപ്പോൾ ഞാൻ അമ്മക്കൊപ്പം ആണ് അച്ഛൻ മരിച്ച, ഒരു മകൾ ഉണ്ടായിരുന്നു അവൾ  വിവാഹം കഴിച്ചു സെറ്റിൽഡ് ആണ് ദേവി അജിത് പറയുന്നു.