ജീവനുതുല്യം സ്നേഹിച്ചയാൾ ജീവിതത്തിൽ നിന്നും കടന്ന് പോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത വളരെ വലുതാണ്!

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായി നിൽക്കുന്ന താരമാണ് ദേവി അജിത്. വർഷങ്ങൾ കൊണ്ട് ദേവിയെ മലയാളികൾക്ക് സുപരിചിതമാണ്. അവതാരികായായാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ദേവിയുടെ മാതാപിതാക്കൾ…

devi ajith life story

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായി നിൽക്കുന്ന താരമാണ് ദേവി അജിത്. വർഷങ്ങൾ കൊണ്ട് ദേവിയെ മലയാളികൾക്ക് സുപരിചിതമാണ്. അവതാരികായായാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ദേവിയുടെ മാതാപിതാക്കൾ അദ്ധ്യാപകർ ആയിരുന്നു. ബാല്യകാല സുഹൃത്ത് ആയിരുന്ന അജിത്തിനെ ആണ് ദേവി പ്രണയിച്ച് വിവാഹം കഴിച്ചത്. അടുത്ത സുഹൃത്തുക്കളും അയൽവാസികളും കൂടി ആയിരുന്നു ദേവിയും അജിത്തും. അങ്ങനെ ഇരുവരും വിവാഹിതർ ആകുകയും സന്തോഷകരമായ ജീവിതം നയിക്കുകയും ചെയ്തുവരുകയായിരുന്നു. ഇവർക്ക് ഒരു പെൺകുട്ടി പിറക്കുകയും ചെയ്തു. ദേവിയും അജിത്തും ചേർന്ന് ഒരു സിനിമ നിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഏറെ നാളത്തെ ആഗ്രഹത്തിന് ശേഷം ഇരുവരും ചേർന്ന് ഒരു സിനിമ നിർമ്മിക്കുകയും ചെയ്തു.

എന്നാൽ സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് അജിത് ഒരു അപകടത്തിൽ മരണപ്പെടുകയായിരുന്നു. ദേവിക്ക് ഇരുപത്തി നാലും മകൾക്ക് നാല് വയസ്സും ഉള്ളപ്പോൾ ആണ് അജിത്തിന്റെ അപ്രതീക്ഷിത വിയോഗം ഉണ്ടായത്. കൂടെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത എന്താണെന്ന് അനുഭവിച്ച സമയമായിരുന്നു അത് എന്നാണ് അജിത്തിന്റെ മരണത്തെ കുറിച്ച് ദേവി ഇപ്പോൾ പറയുന്നത്. അജിത്തിന്റെ മരണത്തോടെ മകൾ മാത്രം ആയി പിന്നീടുള്ള ദേവിയുടെ ജീവിതം. എന്നാൽ പഠനത്തിന് വേണ്ടി മകൾ ദേവിയുടെ അടുക്കൽ നിന്നും മാറി നില്ക്കാൻ തുടങ്ങിയതോടെ ജീവിതത്തിൽ ദേവി വീണ്ടും തനിച്ചായി. അപ്പോഴാണ് ഒരു രണ്ടാം വിവാഹത്തെ കുറിച്ച് ദേവി ചിന്തിച്ചത്.

അങ്ങനെ രണ്ടായിരത്തി ഒൻപതിൽ ദേവി വീണ്ടും വിവാഹിതയായി. അദ്ദേഹത്തിന്റേതും രണ്ടാം വിവാഹം ആയിരുന്നു. എന്നാൽ ആ ബന്ധത്തിന് അധികനാൾ ആയുസ് ഉണ്ടായിരുന്നില്ല. ഇരുവരും തമ്മിൽ വേർപിരിയുകയായിരുന്നു. ഇന്ന് മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ദേവി. മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ജൂലൈ ഒന്നിന് ആണ് മകളുടെ വിവാഹം.