Wednesday, February 8, 2023
HomeFilm Newsഭർത്താവിനെ ഐസിയുവിൽ പ്രവേശിപ്പിക്കുമ്പോൾ സന്തോഷിക്കുന്ന ഭാര്യ ഞാൻ മാത്രമായിരിക്കും; അനുഭവം പങ്കുവെച്ച് ദേവി ചന്ദന

ഭർത്താവിനെ ഐസിയുവിൽ പ്രവേശിപ്പിക്കുമ്പോൾ സന്തോഷിക്കുന്ന ഭാര്യ ഞാൻ മാത്രമായിരിക്കും; അനുഭവം പങ്കുവെച്ച് ദേവി ചന്ദന

അഭിനേത്രിയും നർത്തകിയുമായ ദേവി ചന്ദന മലയാള പ്രേക്ഷകർക്ക് സുപരിചിതയാണ്. സീരിയലുകളിൽ സാജീവമാണ് ദേവി ചന്ദന. കിഷോർ ആണ് ദേവി ചന്ദനയുടെ ഭർത്താവ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ദേവി ചന്ദന ഇരുവരുടെയും വിശേഷങ്ങൾ എപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിലെ ഒരുകോടി എന്ന പരിപാടിയിൽ തന്റെ ജീവിതവിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ദേവി ചന്ദന.

കഴിഞ്ഞ വർഷം കൊവിഡ് ബാധിച്ചതിന് ശേഷം വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടായിയെന്നാണ് നടി പറയുന്നത്. കോവിഡ് കുറച്ചധികം ഗുരുതരമായിരുന്നുവെന്നും അസുഖം മൂർച്ഛിച്ച് അത് ബൈലാറ്ററൽ ന്യുമോണിയയിലേക്ക് നീങ്ങിയെന്നുമാണ് ദേവി പറയുന്നത്. ആ സമയത്തും ഭർത്താവ് കിഷോറിനൊപ്പം തന്നെ ആയിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്. തനിക്ക് ചുമയും കിഷോറിന് പനിയുമായാണ് ആശുപത്രിയിൽ ചെന്നത് പിന്നാലെ, ആശുപത്രി അധികൃതർ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

താൻ ഐസിയുവിൽ ഒറ്റക്കാകുമോ എന്ന സങ്കടത്തിൽ ഇരിക്കുമ്പോഴാണ് കിഷോറിനെയും അവിടേയ്ക്ക് പ്രവേശിപ്പിച്ചത്. അപ്പോൾ തനിക്കുണ്ടായ സന്തോഷത്തെ കുറിച്ച് ദേവി പറഞ്ഞത് ഇങ്ങനെയായിരുന്നു’ആദ്യമായിട്ടായിരിക്കും ഭർത്താവിനെ ഐസിയുവിൽ പ്രവേശിപ്പിക്കുമ്പോൾ ഭാര്യ സന്തോഷിക്കുന്നത്’. ഏതാണ്ട് 12 ദിവസത്തോളം ആശുപത്രിയിൽ 12 ദിവസത്തോളം ആശുപത്രിയിൽ തുടർന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്

Related News