“ദാമ്പത്യം എന്നെ പലതും പഠിപ്പിച്ചു”… പ്രശ്‌നങ്ങള്‍ പരിഹരിക്കണം! – ദേവി ചന്ദന

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തന്റെ സാന്നിധ്യം അറിയിച്ച പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദേവി ചന്ദന. കോമഡി സ്‌കിറ്റുകളിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം നടന്നത്. മികച്ച ഒരു നര്‍ത്തകി കൂടിയായ താരം, പിന്നീട് താരം അഭിനയത്തിലേക്ക് തിരിയുകയും…

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തന്റെ സാന്നിധ്യം അറിയിച്ച പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദേവി ചന്ദന. കോമഡി സ്‌കിറ്റുകളിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം നടന്നത്. മികച്ച ഒരു നര്‍ത്തകി കൂടിയായ താരം, പിന്നീട് താരം അഭിനയത്തിലേക്ക് തിരിയുകയും മിനിസ്‌ക്രീനിലും സിനിമയിലും സജീവമാവുകയും ചെയ്തു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഗായകനായ കിഷോര്‍ വര്‍മയുമൊത്ത് ദേവി ചന്ദനയുടെ വിവാഹം നടന്നത്.

ദാമ്പത്യ ജീവിതത്തില്‍ വര്‍ഷങ്ങള്‍ പിന്നിട്ട് നില്‍ക്കുമ്പോള്‍ അതേ കുറിച്ചുള്ള ചില അനുഭവങ്ങളാണ് താരം ഇപ്പോള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ദേവി ചന്ദനയുടെ വാക്കുകള്‍ ഇങ്ങനെ…. ‘ദാമ്പത്യം എന്നെ പലതും പഠിപ്പിച്ചു. സന്തോഷങ്ങളും ദുഖങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ചേര്‍ന്നതാണ് ദാമ്പത്യം. പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ ഉണ്ടാകുമ്പോള്‍ നമ്മള്‍ അതിനെ എങ്ങനെ നേരിടുന്നു എന്നത് പ്രധാനമാണ്. അവ നീണ്ടുപോകാതെ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. മനസ് തുറന്ന് സംസാരിച്ചാല്‍ തീരാത്ത പ്രശ്നങ്ങളില്ല. ദാമ്പത്യത്തിലും ഒരു സ്പേസ് വേണം. പങ്കാളിയുടെ മനോവികാരങ്ങളെ ബഹുമാനിക്കാന്‍ സാധിക്കണം. പരസ്പരം ആത്മാര്‍ഥത ഉണ്ടാകണം. അങ്ങനെ ആണെങ്കില്‍ ദാമ്പത്യം വളരെ സുഖമമായി മുന്നോട്ട് പോകും.’
‘ഞങ്ങള്‍ ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കാറില്ല. കരിയറുമായി ബന്ധപ്പെട്ടതാകട്ടെ… വ്യക്തി ജീവിതത്തിലേതാകട്ടെ…

ഞാനും കിഷോറും ചര്‍ച്ച ചെയ്യും. അതിനുശേഷമാണ് തീരുമാനത്തിലേക്ക് എത്തുക. അവസാന തീരുമാനം അവരവരുടെ തന്നെയായിരിക്കും. പരസ്പര ബഹുമാനവും സ്വാതന്ത്ര്യവുമൊക്കെ നിലനിര്‍ത്തിയാണ് ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകുന്നത്. ഞാന്‍ യുട്യൂബ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചെന്ന് പറഞ്ഞപ്പോള്‍ അതിനു വേണ്ടി ഒരുപാട് സ്ട്രെയിന്‍ എടുക്കുകയോ വിഷമിക്കുകയോ ചെയ്യല്ലേ എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ചാനല്‍ തുടങ്ങുമ്പോള്‍ അതെല്ലാം നേരിടാന്‍ തയാറാകണമെന്നും കിഷോര്‍ ഓര്‍മിപ്പിച്ചു. ചാനല്‍ തുടങ്ങിയതിനുശേഷം എല്ലാത്തിനും അദ്ദേഹം ഒപ്പമുണ്ട്.