ഫെമിനിസ്റ്റായകൊണ്ടാണോ ഭർത്താവിന്റെ പേര് കൂടെ ചേർക്കാത്തത് ? മറുപടിയുമായി ദേവി ചന്ദന !

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ എന്നിവയിൽ ഒരുപോലെ തിളങ്ങിയ താരമാണ് ദേവി ചന്ദന. മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരം സിനിമയിലേയ്ക്ക് പ്രവേശിച്ചത്. നർത്തകി കൂടിയായ ദേവി ചന്ദന സ്റ്റേജ് ഷോകളിലും നിറസാന്നിദ്യം ആയിരുന്നു. ഗായകൻ…

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ എന്നിവയിൽ ഒരുപോലെ തിളങ്ങിയ താരമാണ് ദേവി ചന്ദന. മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരം സിനിമയിലേയ്ക്ക് പ്രവേശിച്ചത്. നർത്തകി കൂടിയായ ദേവി ചന്ദന സ്റ്റേജ് ഷോകളിലും നിറസാന്നിദ്യം ആയിരുന്നു. ഗായകൻ കിഷോർ വർമ്മയെ ആണ് താരം വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞിടയ്ക്കായിരുന്നു താരം ഒരു യുട്യൂബ് ചെന്നാൽ ആരംഭിച്ചത്. കുറച്ചു ദിവസങ്ങൾ മാത്രെമേ ആയില്ലെങ്കിലും ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരവും ഭർത്താവും. ഇതിനിടയിൽ ഒരു ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ഏറ്റെടുത്തിരിയ്ക്കുന്നത്. “ഫെമിനിസ്റ്റായകൊണ്ടാണോ ഭർത്താവിന്റെ പേര് വെക്കാതെ ചാനലിന് സ്വന്തം പേര് മാത്രം നൽകിയത്” എന്നായിരുന്നു ഒരു ചോദ്യം. അതിനുള്ള താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ആദ്യം യുട്യൂബ് ചാനലിനെ കുറിച്ച് ചിന്തിച്ചപ്പോൾ ഭർത്താവ് താൽപര്യം കാണിച്ചിരുന്നില്ലെന്നും പിന്നീട് നാലാളുകൾ കണ്ട് തുടങ്ങിയപ്പോൾ അദ്ദേഹവും ഒപ്പം ചേരുകയായിരുന്നുവെന്നുമാണ് നർമ്മം കലർത്തി ദേവി ചന്ദന പറഞ്ഞത്.  ഭർത്താവിനെ കുറിച്ച് കൂടി ശ്രദ്ധിച്ച് നന്നായി ഭക്ഷണം നൽകി നോക്കികൂടെ എന്ന ചോദ്യത്തിന് ഭർത്താവ് മനപൂർവം ഭക്ഷണം ഒഴിവാക്കുന്നതാണ് എന്നാണ് ദേവി ചന്ദന മറുപടി നൽകിയിരിക്കുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഭാര്യ എന്ന പാരമ്പരയിലൂടെയാണ് താരം വീണ്ടും ആരാധകരുടെ മുന്നിലേയ്ക്ക് എത്തിയത്. വലിയ ആരാധക പിന്തുണയുള്ള താരജോഡികൾ കൂടിയാണ് ഇരുവരും.