മലയാളം ന്യൂസ് പോർട്ടൽ
Film News

ഇത് നമ്മുടെ ടീന മോളല്ലേ ? കിടിലൻ മേക് ഓവറിൽ ഞാൻ പ്രകാശനിലെ ടീനമോൾ (ചിത്രങ്ങൾ കാണാം)

devika-sanjay

ഞാൻ പ്രകാശൻ എന്ന സിനിമയിൽ കൂടി പ്രശസ്തയായ നടിയാണ് ദേവിക സഞ്ജയ്,ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ദേവിക സഞ്ജയ് ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഞാൻ പ്രകാശനിൽ ടീന മോളായി ഫഹദിനൊപ്പം വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച താരം ആദ്യ ചിത്രത്തിന് ശേഷം പഠനത്തിരക്കുകളിലായിരുന്നു.

പ്രകാശന് ശേഷം ദേവികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ കണ്ടിരുന്നില്ല, എന്നാൽ ദേവികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇപ്പോൾ. ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം. ഏറെ നാളുകൾക്ക് ശേഷമാണ് നടിയുടേതായ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. അതിനാൽ തന്നെ ആദ്യം ഒറ്റനോട്ടത്തിൽ ഇതാരാണെന്ന സംശയം ചിലരിലെങ്കിലുമുണ്ടായിരുന്നു.

devika sanjay5

devika sanjay5

മുഖപരിചയം തെരഞ്ഞ് പിന്നിലേക്കെത്തിയപ്പോഴാണ് പലർക്കും ഇത് നമ്മുടെ ടീനമോളല്ലേ എന്ന് മനസിലായത്. വലിയ മേക്കോവറിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കുന്ദംകുളം സ്വദേശിയായ ഗോകുലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വനത്തിൻ്റെ പശ്ചാത്തലത്തിലാണ് നടിയുടെ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

devika sanjay

devika sanjay

devika ptotos

പതിനേഴ് കാരിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്, മുൻപ് ദേവിക സഞ്ജയ് തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ആദ്യ സിനിമ പുറത്തിറങ്ങിയ ശേഷമാണ് ദേവികയുടെ പത്താംക്ലാസ് റിസൾട്ട് പുറത്ത് വന്നത്. ദേവിക സഞ്ജയ് പത്താം ക്ലാസ്സിൽ മികച്ച വിജയമായിരുന്നു കരസ്ഥമാക്കിയിരുന്നത്. ഷാനുക്ക സത്യത്തില്‍ ഒരു അത്ഭുതമാണെന്നാണ് ദേവിക പറഞ്ഞിരുന്നത്. നമ്മള്‍ സമയമെടുത്ത് ആളുടെ അഭിനയത്തെ ശരിക്കൊന്നു നിരീക്ഷിച്ചാല്‍ സത്യമായും അത്ഭുതപ്പെടുമെന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്.

Related posts

ട്വിറ്റർ ട്രെൻഡിങ്ങിൽ തിളങ്ങി മാളവിക മോഹന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

WebDesk4

ഗ്ലാമറസ് ലുക്കിൽ അജിത്തിന്റെ മകൾ, വൈറൽ ഫോട്ടോഷൂട്ട്

WebDesk4

ചുവന്ന സാരിയിൽ അതീവ സുന്ദരിയായി നടി അപർണ ദാസ് {ഫോട്ടോസ് }

WebDesk4

പ്രകാശന്റെ ടീന മോള്‍ പൊളിച്ചു! ദേവികയുടെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ!

Main Desk

സാരിയിൽ തിളങ്ങി പ്രിയദർശന്റെ ഭാര്യയും മകളും, മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ലിസ്സി

WebDesk4

കരിക്കിലെ സുന്ദരി അമേയ മാത്യുവിന്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം

WebDesk4

നാടൻ ലുക്കിൽ അജിത്തിന്റെ മകൾ !! കുട്ടിത്താരത്തിന്റെ കിടിലൻ ചിത്രങ്ങൾ വൈറലാകുന്നു

WebDesk4