ഒരേ കടല്‍ മമ്മൂട്ടി ഒരുപാട് സ്ട്രഗിള്‍ ചെയ്തത്, എക്‌സെണ്ട്രിക്കായ ഒരു കാമുകനെ ഹോള്‍ഡ് ചെയ്യാന്‍ മോഹന്‍ലാലിനോളം പറ്റിയ നടന്‍ വേറെ ഇല്ല

താരരാജാവ് മോഹന്‍ലാലും, മമ്മൂട്ടിയും സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളാണ്. മലയാള സിനിമയ്ക്ക് നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട് ഇരുവരും.
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് നിരവധി ചിത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. 1981ല്‍ പുറത്തിറങ്ങിയ അഹിംസ എന്ന ചിത്രമായിരുന്നു മമ്മൂട്ടി-മോഹന്‍ലാല്‍ ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം. ഐവി ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയതായിരുന്നു. ആ വര്‍ഷത്തെ കേരള സ്റ്റേറ്റ് അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും മമ്മൂട്ടിയ്ക്ക് ലഭിച്ചു.

തുടര്‍ന്ന് പുറത്തിറങ്ങിയ സ്‌നേഹ കാഴ്ചയില്‍ (1983), എന്റെ കഥ, ഗുരുദക്ഷിണ (1983), ഹിമവാഹിനി, അക്കരെ (1984), അങ്ങാടിക്കപ്പുറത്ത് (1985), നേരംപുലരുമ്പോള്‍ (1986), കാവേരി (1986), പടയണി(1986) തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുകയും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

1983ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പടയോട്ടം. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛന്‍ വേഷമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. കമ്മരന്‍ എന്നായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മകന്റെ വേഷത്തില്‍ മോഹന്‍ലാലുമെത്തി. ജിജോ പൊന്നൂസാണ് ചിത്രം സംവിധാനം ചെയ്തത്.

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച മറ്റൊരു ചിത്രമായിരുന്നു മനു അങ്കിള്‍. 1988ലാണ് ചിത്രം പുറത്തിറങ്ങുന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. അതേസമയം, മോഹന്‍ലാല്‍ ചിത്രമായ മഴ പെയ്യുന്ന മദ്ദളം കൊട്ടുന്നു ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടി മോഹന്‍ലാല്‍ ഒടുവില്‍ ഒന്നിച്ച ചിത്രമാണ് കടല്‍ കടന്നൊരു മാത്തുകുട്ടി. രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം.

എന്നാല്‍ ഇന്ന് മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ വളരെ കുറവാണ്. പണ്ട് അഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയിരുന്നു. ഇപ്പോള്‍ ഇരുവരും ഒന്നിക്കുന്ന മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളികള്‍.

എന്നാല്‍ മോഹന്‍ലാല്‍ ചെയ്ത ചില കഥാപാത്രങ്ങള്‍ മമ്മൂട്ടി ചെയ്താല്‍ കുറച്ചു കൂടെ നന്നാക്കാമായിരുന്നു അല്ലെങ്കില്‍ മമ്മൂട്ടി ചെയ്ത ചില കഥാപാത്രങ്ങള്‍ മോഹന്‍ലാല്‍ ചെയ്താല്‍ കുറച്ചു കൂടെ നന്നാവുമായിരുന്നു എന്നൊക്കെ ചില ആളുകള്‍ പറയുന്നത് കേള്‍ക്കാം. മോഹന്‍ലാലിന്റെ പടം ഇറങ്ങിയാലും മമ്മൂട്ടിയുടെ പടം ഇറങ്ങിയാലും ഇത്തരത്തില്‍ ഉള്ള കമന്റുകള്‍ വരാറുണ്ട്.

അതുപോലുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരേ കടല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ അഭിനയിച്ചാല്‍ എത്ര നന്നാവുമായിരുന്നു എന്നാണ് ദേവിക എംഎ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

ആ ചിത്രത്തില്‍ മമ്മൂട്ടി ഒരുപാട് സ്ട്രഗിള്‍ ചെയ്ത് അഭിനയിച്ചതാണെന്ന് ജെനുവിനായി തോന്നിയിട്ടുണ്ടെന്നും, മോഹന്‍ലാലിനോളം ഹോള്‍ഡ് ചെയ്യാന്‍ പറ്റിയ നടന്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല എന്നുമാണ് ദേവിക പറയുന്നത്.

ലഹരിക്കടിമപ്പെട്ട ഫ്രീ സോളിനെ, ഉന്മാദിയായ ഒരു എഴുത്തുകാരനെ ,
എക്‌സെണ്ട്രിക്കായ ഒരു കാമുകനെ, കാല്‍പനികമായൊരു ഓറയെ,
പ്രേമപരവശമായ ശബ്ദത്തെ, മെലങ്കോളിക്കലായ ഭാവങ്ങളെ ,
റൊമാന്റിക്കായ ചലനങ്ങളെ , ശരീരത്തോടുള്ള ആസക്തികളെ സൗന്ദര്യാത്മകമായ അനുഭൂതികളെ , നൈരാശ്യം കൊണ്ടുള്ള വിഭ്രാന്തികളെ ,
ഇന്റലക്ച്വലായ സംഭാഷണങ്ങളെ,മോഹന്‍ലാലിനോളം ഹോള്‍ഡ് ചെയ്യാന്‍ പറ്റിയ നടന്‍ വേറെയുണ്ട് എന്നു തോന്നുന്നില്ല’, ദേവിക ഫേസ്ബുക്കില്‍ കുറിച്ചു.

Previous articleലേഡി സൂപ്പര്‍ സ്റ്റാറിന് വീടുകളോട് പ്രിയം; നയന്‍താരയുടെ അത്യാഡംബര വസതികള്‍ ഇവയൊക്കെ
Next article‘കമല്‍ഹാസന്‍ 360 ഡിഗ്രിയില്‍ ഫയര്‍ ചെയ്യുന്നത് ഗംഭീര കാഴ്ച്ച’: അഭിനന്ദനവുമായി ശങ്കര്‍