മികച്ച നേട്ടവുമായി ദുൽഖർ, ഇത് മലയാളികളുടെ അഭിമാനമെന്നു ആരാധകർ 

മലയാളികളുടെ പ്രിയതാരം ദുൽകർ സൽമാനെ ഇപ്പോൾ മികച്ച വില്ലനുള്ള ദാദാ സാഹിബ് അവാർഡ് ലഭിച്ചിരിക്കുകയാണ്,ഇത് താരത്തിന്റെ കരിയർ നേട്ടമെന്ന് തന്നെ പറയാം. താരം അഭിനയിച്ച ബോളിവുഡ് ചിത്രം ‘ഛുപ്’ നെ ആണ് ഈ അവാർഡ്…

മലയാളികളുടെ പ്രിയതാരം ദുൽകർ സൽമാനെ ഇപ്പോൾ മികച്ച വില്ലനുള്ള ദാദാ സാഹിബ് അവാർഡ് ലഭിച്ചിരിക്കുകയാണ്,ഇത് താരത്തിന്റെ കരിയർ നേട്ടമെന്ന് തന്നെ പറയാം. താരം അഭിനയിച്ച ബോളിവുഡ് ചിത്രം ‘ഛുപ്’ നെ ആണ് ഈ അവാർഡ് നേടിയിരിക്കുന്നത്, ചിത്രത്തിൽ നെഗറ്റീവ് റോൾ ആയിട്ടാണ് ദുൽഖർ അഭിനയിച്ചത്. ദാദാ സാഹേബ് ഫാൽക്കെ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ 2023 ലെ മികച്ച വില്ലൻ താരമായാണ് ദുൽഖറിനെ ഈ അവാർഡ് ലഭിച്ചിരിക്കുന്നത്.

ഈ ചിത്രത്തിൽ ഒരു  സൈക്കോ കില്ലർ ആയാണ് ദുൽഖർ അഭിനയിച്ചിരുന്നത്, ചിത്രത്തിൽ ഡാനി എന്ന കഥപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മികച്ച സംവിധയകനുള്ള പുരസ്കാരവും ചുപ് ചിത്രത്തിന്റെ സംവിധായകൻ ആയ ബൽക്കിക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നത്, ഈ സന്തോഷ വാർത്ത താരം തന്നെയാണ് സോഷ്യൽ മീഡിയിൽ കൂടി അറിയിച്ചിരിക്കുന്നത്, ഒപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചു. താരത്തിന്റെ കുറിപ്പ് ഇങ്ങനെ, എന്റെ ആദ്യ ഹിന്ദി സിനിമയിലെ അവാർഡ്.

കൂടാതെ എന്റെ ആദ്യ നെഗറ്റീവ് റോളിൽ ഉള്ള ആദ്യ നേട്ടം, ഇതിൽ അഭിഷേക് മിസ്രക്കും, ഒപ്പം ഇതിന്റെ ജൂറിമെംബേഴ്സിനും എന്റെ നന്ദി അറിയിക്കുന്നു. എങ്കിലും ഇതിനു ഒരുപാടു നന്ദി പറയേണ്ടത് ബൽക്കി സാറിനും കൂടിയാണ്. അദ്ദേഹം എങ്ങനെയാണ് എന്നിൽ ഒരു ഡാനിയെ കണ്ടെത്തിയതെന്ന് അറിയില്ല. ഈ ഒരു അവാർഡ് നിങ്ങൾക്കെല്ലാം ഞാൻ പങ്കുവെക്കുന്നു, ചുപ് എന്ന ചിത്രത്തിന്റെ ടീം അംഗങ്ങൾക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. താരത്തിന്റെ ഈ സന്തോഷ വാർത്തക്ക് ആരാധകരും ആശംസകൾ അറിയിച്ചു, ഒപ്പം ഇത് മലയാളികളുടെ അഭിമാനം എന്നും ആരാധകർ പറയുന്നു.