ചിരിക്കാൻ റെഡിയായിക്കോളൂ; കിടിലൻ കൂട്ടുകെട്ടുമായി “ധമാക്ക” ട്രൈലെർ എത്തി!!

വളരെഅധികം ആരാധകർ ഉള്ള ഒരു സംവിധായകൻ ആണ് ഒമർ ലുലു. അദ്ദേഹം സംവിധാനം ചെയ്ത ‘ധമാക്ക’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൻ്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോൾ. ഹിറ്റ് കോമ്പോ ആയ മുകേഷ്…

Dhamaka official trailer

വളരെഅധികം ആരാധകർ ഉള്ള ഒരു സംവിധായകൻ ആണ് ഒമർ ലുലു. അദ്ദേഹം സംവിധാനം ചെയ്ത ‘ധമാക്ക’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൻ്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോൾ. ഹിറ്റ് കോമ്പോ ആയ മുകേഷ് ഉര്‍വ്വശി ടീമിൻ്റെ കിടിലൻ കോമഡിയും നൂറിൻ ഷെരീഫിൻ്റെ കിടിലൻ ചുവടുകളുമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന ട്രെയിലറിൻ്റെ പ്രധാന ആകര്‍ഷണം. ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കുട്ടി കഥാപാത്രമായെത്തിയ അരുണാണ് ധമാക്കയില്‍ നായകനായി എത്തുന്നത്.

https://youtu.be/CFI2v7LO9ig

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഷാലിൻ സോയയും ധര്‍മ്മജനും ഹരീഷ് കണാരനും ഇന്നസെന്‍റും സലിം കുമാറും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുകേഷും ഉര്‍വശിയും ഏറെ നാളുകള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ ഏറെ ഫ്രീക്ക് ലുക്കിലാണ് ധര്‍മ്മജൻ പ്രത്യക്ഷപ്പെടുന്നത്. ശക്തിമാന്‍റെ വേഷത്തിൽ ചിത്രത്തിലെത്തുന്ന മുകേഷിന്‍റെ ചിത്രങ്ങള്‍ ഷൂട്ടിങ് സമയത്ത് തന്നെ ഏറെ വൈറലായിരുന്നതും വിവാദങ്ങൾക്ക് വഴി വെച്ചിരുന്നതുമാണ്. ചിത്രം 2020 ജനുവരി 02ന് തീയേറ്ററുകളിലെത്തും.