ആരുടെ കൂടെ പോകും..? ധനുഷ് – ഐശ്വര്യ ദമ്പതികളുടെ മകന്‍ പറഞ്ഞത് കേട്ട് ഞെട്ടി കുടുംബം!!

ആരാധകരെ എല്ലാം നിരാശയിലാഴ്ത്തിക്കൊണ്ടായിരുന്നു ധനുഷ് ഐശ്വര്യ ദമ്പതികളുടെ വിവാഹമോചന വാര്‍ത്തകള്‍ പുറത്ത് വന്നത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണ് എന്ന് ഇരുവരും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയ അക്കൗണ്ട് വഴി പ്രസ്താവന ഇറക്കിയത്. ഇപ്പോഴും…

ആരാധകരെ എല്ലാം നിരാശയിലാഴ്ത്തിക്കൊണ്ടായിരുന്നു ധനുഷ് ഐശ്വര്യ ദമ്പതികളുടെ വിവാഹമോചന വാര്‍ത്തകള്‍ പുറത്ത് വന്നത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണ് എന്ന് ഇരുവരും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയ അക്കൗണ്ട് വഴി പ്രസ്താവന ഇറക്കിയത്. ഇപ്പോഴും അവരെ ഒരുമിപ്പിക്കാനുള്ള അനുനയ ചര്‍ച്ചകളും നീക്കങ്ങളും നടക്കുകയാണ് എന്നാണ് ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. അതിനിടെ ഇവരുടെ മൂത്തമകന്‍ അച്ഛന്റേയും അമ്മയുടേയും വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞതായി പറയപ്പെടുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഐശ്വര്യ 2004 ലാണ് ധനുഷിനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണുള്ളത്. ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞതോട് കൂടി പതിനഞ്ചും പതിനൊന്നും വയസുള്ള മക്കളുടെ കാര്യം എന്താവുമെന്ന ചോദ്യവും ഉയര്‍്ന്ന് വന്നിരുന്നു. ആരുടെ കൂടെയാവും ഇവര്‍ ഇനി ജീവിക്കുക എന്നതായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്ന കാര്യം.

ഇരുവരും ഒരേ ഉത്തരവാദിത്വത്തോടെ നോക്കും എന്ന് ആദ്യമേ പറഞ്ഞിരുന്നു എങ്കിലും ഇതില്‍ എന്താണ് മക്കളുടേതായ തീരുമാനം എന്നത് വ്യക്തമല്ലായിരുന്നു, ആ ഉത്തരത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുമ്പോഴാണ് ധനുഷിന്റെ മകന്‍ ഇതിനുള്ള മറുപടി പറഞ്ഞതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

അച്ഛനും അമ്മയും വേര്‍പിരിയാന്‍ തീരുമാനിച്ച സ്ഥിതിയ്ക്ക് നിങ്ങള്‍ ആരുടെ കൂടെയാണ് താമസിക്കുന്നത് എന്ന് മൂത്തമകനോട് കുടുംബാംഗങ്ങളില്‍ ഒരാള്‍ ചോദിച്ചിരുന്നു. ‘ഈ ചോദ്യം ധനുഷിനോടും ഐശ്വര്യയോടും ചോദിച്ചാല്‍ എന്ത് മറുപടിയാണോ കിട്ടുക, അത് തന്നെയാണ് എനിക്കും പറയാനുള്ളത് എന്നായിരുന്നു മകന്‍ യാത്രയുടെ മറുപടി എന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. വിമര്‍ശകരുടം വായടപ്പിക്കുന്ന ഒരു ഉത്തരം തന്നെയായിരുന്നു ഇത് എന്നാണ് ആരാധകരും മകന്റെ ഈ ഉത്തരത്തെ വിലയിരുത്തുന്നത്.