വിവാഹമോചനം നേടി ഒരു മാസത്തിനിടെ മക്കളുമായി പൊതുവേദിയിലെത്തി ധനുഷ്

18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു തെന്നിന്ത്യന്‍ താരം ധനുഷും ഭാര്യ ഐശ്വര്യയും ജനുവരി 17-ന് ഒരു സംയുക്ത പ്രസ്താവനയിലൂടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ആരാധകര്‍ക്കൊരു ഞെട്ടലായിരുന്നു ഈ വാര്‍ത്ത. തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്ന്…

dhanush-with-his-kids

18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു തെന്നിന്ത്യന്‍ താരം ധനുഷും ഭാര്യ ഐശ്വര്യയും ജനുവരി 17-ന് ഒരു സംയുക്ത പ്രസ്താവനയിലൂടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ആരാധകര്‍ക്കൊരു ഞെട്ടലായിരുന്നു ഈ വാര്‍ത്ത. തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്ന് ധനുഷ് വേര്‍പിരിയല്‍ വാര്‍ത്തയ്ക്കൊപ്പമുള്ള കുറിപ്പില്‍ എഴുതിയിരുന്നു.

യത്ര, ലിംഗ എന്നീ രണ്ട് ആണ്‍മക്കളാണ് ഇരുവര്‍ക്കും. ഇപ്പോഴിതാ വിവാഹമോചനം നേടി ഒരു മാസത്തിനിടെ സ്വന്തം മക്കളുമായി പൊതുവേദിയിലെത്തിയ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ചെന്നൈയില്‍ ഇളയരാജയുടെ സംഗീത പരിപാടിയിലാണ് അദ്ദേഹവും മക്കളും എത്തിയത്. പരിപാടിയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാണ്.

അതേസമയം വേര്‍പിരിയലിന് ശേഷവും ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ്. ഈ അവസരത്തില്‍ ഐശ്വര്യക്കായി ധനുഷ് നല്‍കിയ ആശംസയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഐശ്വര്യയുടെ പുതിയ മ്യൂസിക് വീഡിയോ തന്റെ ട്വിറ്ററിലൂടെ ധനുഷ് പങ്കുവച്ചിരുന്നു. ഇതില്‍ സുഹൃത്ത് എന്നാണ് ഐശ്വര്യയെ ധനുഷ് വിശേഷിപ്പിച്ചത്.

‘പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും’, എന്നാണ് ധനുഷ് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയുമായി ഐശ്വര്യയും എത്തി. ‘നന്ദി ധനുഷ്’ എന്നായിരുന്നു റിട്വീറ്റ് ചെയ്ത് ഐശ്വര്യ കുറിച്ചത്. പിന്നാലെ കമന്റുമായി ആരാധകരും രംഗത്തെത്തിയിരുന്നു. പിണക്കം മറന്ന് ധനുഷും ഐശ്വര്യയും പരസ്പരം ഒന്നിക്കണമെന്നാണ് ആരാധകര്‍ കുറിച്ചത്.