ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടിക പുറത്ത് വിട്ടി ഐഎംഡിബി(ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്) തമിഴ് നടൻ ധനുഷാണ് 2022ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരമായി ഐഎംഡിബി തെരഞ്ഞെടുത്തത്. ഈ വർഷം റുസ്സോ ബ്രദേഴ്‌സിന്റെ ഹോളിവുഡ് ചിത്രമായ ദ ഗ്രേ മാനിൽ താരം അഭിനയിച്ചിരിന്നു.
പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ബോളിവുഡ് താരം ആലിയ ഭട്ടാണ്. ഐശ്വര്യ റായ്‌യാണ് ഐഎംഡിബിയുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയത് രാം ചരണാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. മാരൻ, തിരുച്ചിത്രമ്പലം, നാനേ വരുവേൻ എന്നി സിനിമകളാണ് ധനുഷിന്റേതായി ഈ വർഷം പുറത്തിറങ്ങിയത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന വാത്തിയാണ് ധനുഷിന്‌റെ റിലീസിനൊരുങ്ങുന്ന പുതിയ സിനിമ.
മലയാളികളുടെ പ്രിയ താരമായ സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.സംവിധായകൻ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഗാനത്തിന്റെ റെക്കോർഡിംഗ് നടക്കുകയാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്.സായ് സൗജന്യയും ഗവംശി എസും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…