ധനുഷ് ചിത്രം ‘രായൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു

ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം രായൻ , ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് നിർമാതാക്കൾ. ചിത്രത്തിന്റെ റിലീസ് തീയതിയാണ് ഇപ്പോൾ  പുറത്തു വിട്ടിരിക്കുന്നത്. ജൂലൈ 26നായിരിക്കും ചിത്രം തീയറ്ററുകളിൽ     റിലീസ് ചെയ്യുന്നത്, ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രായൻ,ധനുഷിന്റെ കരിയറിലെ അൻപത്തി ഒന്നാമത്തെ ചിത്രമാണ് ഇത്. ആക്ഷൻ- ത്രില്ലർ ഴോണറിൽ ആയിരിക്കും ചിത്ര൦ എത്തുന്നത്.

ഈ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു പൂർത്തീകരിച്ചത്. സൺ പിച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരാ ൻ ആണ് ഈ ചിത്രം നിർമിക്കുന്നത്, ചിത്രത്തിൽ ധനുഷിനോടൊപ്പം നായിക ആയി എത്തുന്നത് അപർണ്ണ ബലമുരളിയാണ്. പവർപാണ്ടി എന്ന ചിത്രത്തിന് ശേഷം ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് രായൻ’

ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് പ്രകാശ് രാജ്  ആണ്, നടന്റെ ക്യാരക്ടർ പോസ്റ്ററും സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. കൂടാതെ കാളിദാസ് ജയറാമും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു, കൂടാതെ ഈ ചിത്രത്തിൽ നിത്യാ മേനോൻ, അനിഖ സുരേന്ദ്രൻ,സന്ദീപ് കിഷൻ, എസ് ജെ സൂര്യ, സെൽവരാഘവൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരും അഭിനയിക്കുന്നു