\നാനേ വരുവേന്‍ റിലീസ്! ധനുഷിന് ബിയര്‍ അഭിഷേകം

താരാധന കൂടുതലുള്ളത് തമിഴ്‌നാട്ടിലാണ്. താരങ്ങളുടെ പുതിയ ചിത്രങ്ങളിറങ്ങുമ്പോള്‍ പാലഭിഷേകം നടത്തിയും മറ്റുമാണ് ആരാധന പ്രകടമാക്കാറ്. ഇത്തരത്തിലുള്ള ആരാധനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു അതിര് വിട്ട ആരാധനയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. പുതിയ ധനുഷ്…

താരാധന കൂടുതലുള്ളത് തമിഴ്‌നാട്ടിലാണ്. താരങ്ങളുടെ പുതിയ ചിത്രങ്ങളിറങ്ങുമ്പോള്‍ പാലഭിഷേകം നടത്തിയും മറ്റുമാണ് ആരാധന പ്രകടമാക്കാറ്. ഇത്തരത്തിലുള്ള ആരാധനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു അതിര് വിട്ട ആരാധനയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

പുതിയ ധനുഷ് ചിത്രം നാനേ വരുവേന്റെ റിലീസിനോട് അനുബന്ധിച്ച് ധനുഷിന് ബിയറഭിഷേകം നടത്തിയിരിക്കുകയാണ് ആരാധകര്‍. നാനേ വരുവേന്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ ബിയര്‍ കുപ്പി പൊട്ടിച്ച് ഒഴുക്കുന്ന ആരാധകരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ധനുഷിനെ നായകനാക്കി സെല്‍വരാഘവന്‍ ഒരുക്കിയ ചിത്രമാണ് നാനേ വരുവേന്‍. ഗംഭീര സൈക്കോ ത്രില്ലറാണ് ചിത്രമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം. യജ്ഞമൂര്‍ത്തിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഇരട്ട സഹോദരന്‍മാരായിട്ടാണ് ധനുഷ് അഭിനയിച്ചിരിക്കുന്നത്. ‘മേയാത മാന്‍’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലെത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത്. സെല്‍വരാഘവനും ഒരു പ്രധാനം കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാണം കലൈപ്പുലി എസ് താണുവാണ്.