വരാനിരിക്കുന്നത് ധനുഷിന്റെ ഇടിവെട്ട് ഐറ്റം..! ത്രില്ലടിച്ച് ആരാധകര്‍!!

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറാണ് ധനുഷ്. സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുന്ന അദ്ദേഹത്തിന്റെ സിനിമാ ജീവിതം ഓരോ പ്രേക്ഷകനും പ്രചോദനമാണ്. വീഴ്ചകളില്‍ നിന്ന് ജീവിതം പടുത്തുയര്‍ത്തി ആരാധകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച ഈ നായകന്റെ സിനിമാ ജീവിതം…

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറാണ് ധനുഷ്. സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുന്ന അദ്ദേഹത്തിന്റെ സിനിമാ ജീവിതം ഓരോ പ്രേക്ഷകനും പ്രചോദനമാണ്. വീഴ്ചകളില്‍ നിന്ന് ജീവിതം പടുത്തുയര്‍ത്തി ആരാധകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച ഈ നായകന്റെ സിനിമാ ജീവിതം ഇപ്പോള്‍ ഹോളിവുഡ് വരെ എത്തി നില്‍ക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങള്‍ അറിഞ്ഞാണ് ആരാധകര്‍ ത്രില്ലടിച്ചിരിക്കുന്നത്.

എന്തിന് ഈ സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ താന്‍ തന്നെ ത്രില്ലിലാണെന്നാണ് പുതിയ സിനിമയുടെ വീഡിയോ സഹിതം പങ്കുവെച്ച് ധനുഷ് കുറിയ്ക്കുന്നത്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് അടുത്തതായി ധനുഷ് നായകനായി എത്തുന്നത്. ക്യാപ്റ്റന്‍ മില്ലര്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മോഷന്‍ പോസ്റ്ററിന് ഒപ്പമാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

അരുണ്‍ മതേശ്വരന്‍ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടിയുള്ള തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ജി.വി പ്രകാശ് ആണ് ഈ സിനിമയുടെ മ്യൂസിക് ഒരുക്കുന്നത്. സത്യജ്യോതി സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഈ സിനിമയില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് ഉള്ളത്.

സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ഏറ്റവും പുതിയ ധനുഷ് ചിത്രത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. വളരെ മികച്ച സിനിമകള്‍ തിരഞ്ഞെടുത്ത് അത് വന്‍ ഹിറ്റുകളാക്കി മാറ്റുന്ന ധനുഷിന് മലയാളത്തിലും ആരാധകര്‍ ഏറെയാണ്.