എച്ച് വിനോദിന്റെ പുതിയ ചിത്രത്തിൽ ധനുഷ് നായകനാവുന്നു

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ അവരുടെ അടുത്ത ബിഗ് പ്രോജക്റ്റ് തമിഴിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത കോളിവുഡിൽ നിന്നും പുറത്ത് വരുന്നുണ്ട്. എച്ച്.വിനോദിനായിരിക്കും സംവിധാന ചുമതലകൾ. സിനിമയിൽ നായകനായി എത്തുക ധനുഷായിരിക്കും. ധനുഷ് ക്യാപ്റ്റൻ മില്ലറും ശേഖർ കമ്മുലയ്ക്കൊപ്പമുള്ള സിനിമയും പൂർത്തിയാക്കിയാൽ ഉടൻ ഈ ചിത്രവുമായി സഹകരിക്കും.

ധനുഷിന്റെ പാൻ ഇന്തയൻ ചിത്രമായ ക്യാപ്റ്റൻ മില്ലറിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.അതേ സമയം എച്ച് വിനോദിന്റെ പുതിയ ചിത്രം തുനിവിന് ഇപ്പോൾ അവസാന മിനുക്കുപണികൾ നടന്നുകൊണ്ടിരിക്കുകയാണ് .അജിത്തിനെ നായകനാക്കി ഒരുക്കുന്ന തുനിവ് 2023 പൊങ്കലിന് റിലീസിന് ചെയ്യുമെന്നാണ് പ്രതീക്ഷ.

ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. തുനിവ് എന്ന ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത് എച്ച് വിനോദ് തന്നെയാണ്.ജോൺ കൊക്കെൻ, വീര, തെലുങ്ക് നടൻ അജയ്, സമുദ്രക്കനി,തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.നിരവ് ഷാ ആണ്് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. അതേ സമയം സിനിമയുടെ ട്രെയിലർ ഡിസംബർ 31 ന് റിലീസ് ചെയ്യാൻ പോകുന്നു എന്നൊരുവാർത്തയും പുറത്ത് വരുന്നുണ്ട്.സിനിമയിലെ രണ്ടാമത്തെ ഗാനം ഇന്നലെ പുറത്ത് വിട്ടിരുന്നു

 

 

Previous articleഎന്നോടുള്ള ആ ചോദ്യത്തിൽ മകൾ അസൂയപ്പെട്ടിരുന്നു വിന്ദുജ മേനോൻ!!
Next articleബിബിൻ ജോർജ് രചിച്ച ‘വെടിക്കെട്ടി’ലെ ഡുംഡുംഡും ഗാനം പുറത്ത്