ആ വോട്ടില്‍ അവകാശം പറഞ്ഞ് ആരും വരില്ല! അവളുടെ ബിഗ് ബോസ് ഞാനാണെന്ന് ധന്യയുടെ ഭര്‍ത്താവ്!!

ബിഗ് ബോസ് സീസണ്‍ ഫോറിന് അവസാനമായി.. ഇപ്പോഴിതാ ഷോ കഴിഞ്ഞ് പുറത്തെത്തിയ മത്സരാര്‍ത്ഥികളെ കുറിച്ചും ബിഗ്ഗ് ബോസ്സ് വീട്ടിനുള്ളില്‍ അവര്‍ നേരിട്ട സാഹചര്യങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുറത്ത് നടക്കുന്നത്. അനുഭവങ്ങള്‍ താരങ്ങള്‍ തന്നെ പങ്കുവെയ്ക്കുന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഇപ്പോഴും ബിഗ് ഹോസ് തന്നൊണ്. ബിഗ് ബോസ് ഫിനാലെയുടെ 100 ദിവസം തികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ധന്യ മേരി വര്‍ഗീസ്.

ഇപ്പോഴിതാ ധന്യയുടെ ഭര്‍ത്താവ് ജോണ്‍ ജേക്കബ് തന്റെ ഭാര്യയെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അങ്ങനെ 100 ദിവസത്തെ ബിഗ് ബോസ് ഹൗസിലെ യാത്രക്ക് ശേഷം ശ്രീമതി ധന്യ മേരി വര്‍ഗീസ് അവളുടെ ശെരിക്കുള്ള ബിഗ് ബോസിന്റെ വീട്ടിലെത്തിയിട്ടുണ്ട്. അഞ്ചാം സ്ഥാനം ലഭിക്കുന്നതിനുള്ള വോട്ട് മാത്രമേ കിട്ടിയുള്ളൂ എങ്കിലും ആ വോട്ടില്‍ ഒരെണ്ണത്തിനെ അവകാശം പോലും മറ്റൊരു കണ്ടസ്‌റ്റെന്റും പറയാന്‍ വരില്ല എന്നു പറയാന്‍ പറഞ്ഞു..

ഞാന്‍ ഈ പറഞ്ഞത് അവരെ എങ്ങാനും കുത്തി പറഞ്ഞുന്നു തോന്നുന്ന ഫാന്‍സ് മാത്രം നെഗറ്റീവ് കമന്റിട്ടാല്‍ മതി.. എന്നാണ് ധന്യയുടെ ഭര്‍ത്താവ് കുറിച്ചിരിക്കുന്നത്. അതേസമയം, ബിഗ് ബോസ് വീട്ടില്‍ മികച്ചൊരു മത്സാര്‍ത്ഥി തന്നെ ആയിരുന്നു ധന്യ മേരി വര്‍ഗീസ്. സേഫ് പ്ലേയാണ് ധന്യ കളിക്കുന്നത് എന്ന് പലരും കുറ്റപ്പെടുത്തിയിരുന്നു. ഷോയ്ക്ക് അകത്തും പുറത്തും ഇതേ രീതിയില്‍

സംസാരങ്ങള്‍ ഉയര്‍ന്നിരുന്നു എങ്കിലും ഗെയ്മുകളില്‍ മികച്ച പ്രകടനമാണ് ധന്യ ഈ പ്രായത്തിലും കാഴ്ച്ചവെച്ചത്. അത് തന്നെയാണ് തനിക്ക് മറ്റുള്ള സ്ത്രീകള്‍ക്ക് കൊടുക്കാനുള്ള സന്ദേശം എന്നാണ് താരം ഷോയില്‍ വെച്ച് പറഞ്ഞത്. അതേസമയം, ഹൗസില്‍ വെച്ച് മറ്റുള്ളവരുമായി വലിയ പ്രശ്‌നങ്ങള്‍ ഒന്നും ധന്യയുടെ ഭാഗത്ത് നിന്ന്

ഉണ്ടായിരുന്നില്ല.. വളരെ കൂള്‍ ആയുള്ള കണ്ടസ്റ്റന്റ് തന്നെ ആയിരന്നു ധന്യ.. അതേസമയം, നിലപാടുകള്‍ വ്യക്തമാക്കേണ്ടിടത്ത് എല്ലാം തുറന്ന് പറയാനും ധന്യ മടി കാണിച്ചിരുന്നില്ല. അതേസമയം, റോബിന്റെ ഫാന്‍സാണ് ദില്‍ഷയെ ജയിപ്പിച്ചത് എന്ന വാര്‍ത്തകള്‍ നിലനില്‍ക്കെയാണ് ധന്യയെ കുറിച്ച് ജോണിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

Previous article‘കേരളത്തില്‍ ഒരു വര്‍ഷത്തിനിടയില്‍ മരിച്ചത് 1000 കാല്‍നട യാത്രക്കാര്‍’; ഇതൊരു ചെറിയ വാര്‍ത്തയാണോ? വിമര്‍ശനവുമായി ബിജു മോനോന്‍
Next article‘ഭാഷ സിനിമയുടെ അതിര്‍വരമ്പല്ല, എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ എന്റെ സിനിമകള്‍ കാണൂ’; നിത്യ മേനോന്‍