ഇടത് സർക്കാർ പിൻവാതിൽ നിയമനം നടത്തിയത് പോലെയല്ല ഞാൻ സിനിമയിൽ എത്തിയത്!

കോഴിക്കോട് നടുവണ്ണൂരില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍വെച്ച് ഇടത് പക്ഷ സർക്കാരിനെ പരസ്യമായി വിമര്ശിച്ചിരിക്കുകയാണ് സിനിമാതാരം ധർമജൻ ബോൾഗാട്ടി. ഇടത്ത്പക്ഷ സർക്കാർ പിൻവാതിൽ നിയമനം നടത്തിയത് പോലെ അത്ര എളുപ്പത്തിൽ അല്ല താൻ സിനിമയിൽ…

Dharmajan about film

കോഴിക്കോട് നടുവണ്ണൂരില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍വെച്ച് ഇടത് പക്ഷ സർക്കാരിനെ പരസ്യമായി വിമര്ശിച്ചിരിക്കുകയാണ് സിനിമാതാരം ധർമജൻ ബോൾഗാട്ടി. ഇടത്ത്പക്ഷ സർക്കാർ പിൻവാതിൽ നിയമനം നടത്തിയത് പോലെ അത്ര എളുപ്പത്തിൽ അല്ല താൻ സിനിമയിൽ എത്തിയതെന്നും ഇന്നത്തെ ഇടത് ഭരണം ബിഗ് ബോസ് ഹൗസിലെ രീതി പോലെ ആണെന്നുമൊക്കെയാണ് പ്രസംഗത്തിൽ ധർമജൻ കൂട്ടിച്ചേർത്തത്. എല്ലാവരും കാൺകെ പരസ്യമായി തുടക്കത്തിൽ കുറച്ച് പേരെ ആണ് ബിഗ് ബോസ്സിൽ മത്സരത്തിൽ കൊണ്ടുവരുന്നത്. ശേഷം ഇടയ്ക്ക് വെച്ച് വീണ്ടും ഓരോരുത്തരെയായി പല സമയങ്ങളിൽ ആയി ബിഗ് ബോസ് വീട്ടിൽ എത്തിക്കുകയുമാണ് പരുപാടിയിൽ നടക്കുന്നത്. ഇതേ രീതി തന്നെയാണ് ഇടത്പക്ഷ സർക്കാർ ചെയ്യുന്നതെന്നാണ് ധർമജൻ പ്രസംഗത്തിനിടയിൽ പറഞ്ഞത്.

കഴിഞ്ഞ ദിവസം ആണ് കോഴിക്കോട് നടുവണ്ണൂരിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച പരുപാടിയിൽ ധർമജൻ പങ്കെടുത്തത്. ഈ തവണത്തെ ഇലക്‌ഷനിൽ കോൺഗ്രസ്സ് പാർട്ടിയെ പ്രധിനിധീകരിച്ചുകൊണ്ട് ധർമജനും മത്സരിക്കുന്നുവെന്നതരത്തിലെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഈ വാർത്തകളെ ധർമജൻ ഇത് വരെ പൂർണമായും നിഷേധിച്ചിട്ടുമില്ല. എന്നാൽ എവിടെ നിന്നാണ് ധർമജൻ മത്സരിക്കുന്നത് എന്നതിൽ ഇത് വരെ ധാരണ ആയിട്ടില്ല. ഇലക്‌ഷനിൽ ധർമജൻ മത്സരിക്കുന്നുണ്ടോ എന്ന വിവരം വരും ദിവസങ്ങളിൽ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.

മിമിക്രിയിൽ നിന്നും സിനിമയിൽ എത്തിയ താരമാണ് ധർമജൻ ബോൾഗാട്ടി. ധർമജൻ-രമേശ് പിഷാരടി  ജോഡികൾ സിനിമയിലും ഭാഗ്യ ജോഡികൾ എന്നാണ് അറിയപ്പെടുന്നത്. ഹാസ്യതാരമായി എത്തിയ താരം വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ച് കഴിഞ്ഞത്. ഇന്ന് ധർമ്മജന്റെ സാന്നിധ്യം ഇല്ലാതെ പുറത്തിറങ്ങുന്ന മലയാള സിനിമകൾ കുറവാണെന്നു തന്നെ പറയാം.