ഞാന്‍ അറിയുന്ന എന്റെ ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല, വീണ്ടും ശക്തമായി പിന്തുണച്ച് ധര്‍മ്മജന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെടെ ദിലീപിന് ഏറ്റവും ശക്തമായ പിന്തുണ നല്‍കിയ ആള്‍ ആണ് കോമഡി നടനായ ധര്‍മജന്‍ ബോള്‍ഗാട്ടി. ദിലീപ് ജയില്‍ മോചിതനായി തിരിച്ചു വന്നപ്പോള്‍ സന്തോഷം കൊണ്ട് കരയുന്ന ധര്‍മജന്റെ മുഖം…

നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെടെ ദിലീപിന് ഏറ്റവും ശക്തമായ പിന്തുണ നല്‍കിയ ആള്‍ ആണ് കോമഡി നടനായ ധര്‍മജന്‍ ബോള്‍ഗാട്ടി. ദിലീപ് ജയില്‍ മോചിതനായി തിരിച്ചു വന്നപ്പോള്‍ സന്തോഷം കൊണ്ട് കരയുന്ന ധര്‍മജന്റെ മുഖം മലയാളികള്‍ അത്ര വേഗം മറക്കാനും വഴിയില്ല.

സ്റ്റേജ് ഷോകളില്‍ കൂടിയും അതുപോലെ ടെലിവിഷന്‍ പരിപാടികളില്‍ കൂടിയും ശ്രദ്ധ നേടിയ ധര്‍മജന്‍ സിനിമയില്‍ എത്തുന്നത് തന്നെ് ദിലീപ് ചിത്രത്തില്‍ കൂടി ആയിരുന്നു.

ദിലീപ് നായകനായ പാപ്പി അപ്പച്ചാ എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം തന്നെ മുഴുനീള വേഷം ചെയ്തു കൊണ്ടാണ് ധര്‍മജന്‍ അഭിനയ ലോകത്തില്‍ എത്തിയത്. തുടര്‍ന്ന് മൈ ബോസ് , സൗണ്ട് തോമ , വില്ലാളി വീരന്‍ , ലൈഫ് ഓഫ് ജോസൂട്ടി , തുടങ്ങി നിരവധി ദിലീപ് ചിത്രങ്ങളില്‍ ധര്‍മജന്‍ തിളങ്ങി.

അഭിനയത്തോടൊപ്പം തന്നെ മലയാളത്തിലെ ലീഡിങ് കോമഡി താരമായി വളര്‍ന്ന ധര്‍മജന്‍ തുടര്‍ന്നിങ്ങോട്ട് നിര്‍മാതാവ് , രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നി നിലയിലും കേരളത്തില്‍ സജീവ സാന്നിധ്യം ആണ്.

ഇതിലെല്ലാം ഉപരി കൊച്ചിയില്‍ നടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദിലീപിനെ ഇന്നും പിന്തുണക്കുന്ന ആള്‍ കൂടി ആണ് ധര്‍മജന്‍. നേരത്തെ ദിലീപിനെ കുറിച്ച് ധര്‍മജന്‍ പറഞ്ഞ വാക്കുകള്‍ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്. തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് ദിലീപേട്ടനാണ്. അദ്ദേഹം സ്വന്തം ചേട്ടനെ പോലെ ആണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും ദിലീപേട്ടന്‍ അത് ചെയ്തട്ടില്ല എന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നത്.

‘ദിലീപിനെ വിട്ട് കേട്ടോടാ’ എന്ന് വിളിച്ചു പറയുന്നത് നാദിര്‍ഷ ഇക്കയാണ്. അത് പറയുമ്പോള്‍ വീട്ടില്‍ ഞാന്‍ പെയിന്റ് അടിച്ചു കൊണ്ട് നില്‍ക്കുക ആയിരുന്നു. വീട്ടില്‍ നില്‍ക്കുന്ന ആ വേഷത്തില്‍ തന്നെയായിരുന്നു വണ്ടി എടുത്തു ഞാന്‍ അദ്ദേഹത്തിനെ കാണാന്‍ പോകുന്നതും. ആ സമയത്ത് രണ്ടെണ്ണം അടിച്ചിട്ടും ഉണ്ടായിരുന്നുവെന്നും ധര്‍മജന്‍ ഓര്‍ക്കുന്നു.

Dharmajan about film

ജീവിക്കാനായി വെള്ളിത്തിരയ്ക്ക് പുറത്ത് മീന്‍കാരന്റെ വേഷത്തിലും ധര്‍മജന്‍ എത്തി. വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ധര്‍മ്മൂസ് ഫിഷ് ഹബ്ബ്’ എന്ന പേരില്‍ കൊച്ചിയില്‍ തുടങ്ങിയ സ്ഥാപനം ഇന്ന് മറ്റു പലയിടത്തുമുണ്ട്. ധര്‍മ്മജന്‍ ഉറ്റസുഹൃത്തുക്കള്‍ കൂടിയായ 11 പേരുമായി ചേര്‍ന്നാണ് ഫിഷ് ഹബ്ബ് യാഥാര്‍ഥ്യമാക്കിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷം തീണ്ടിയ വലിയ മീനുകള്‍ക്ക് പകരം നല്ല കായല്‍മീനുകള്‍ എത്തിച്ചുനല്‍കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭമാണിത്.