സൗന്ദര്യം ഇല്ലാത്തത് കൊണ്ടായിരിക്കാം ലിജിമോൾ എന്റെ സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചത്, അനുഭവം തുറന്ന് പറഞ്ഞ് ധർമ്മജൻ

വളരെ വ്യത്യസ്തമായ മിമിക്രി ലോകത്ത് നിന്നും സിനിമാ ലോകത്തിലേക്കെത്തിയ താരമാണ്  ധർമ്മജൻ ബോൾഗാട്ടി.അതെ പോലെ തന്നെ എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ് ധർമ്മജൻ-രമേശ് പിഷാരടി  ജോഡികൾ.ഇവർ ഇരുവരും എന്നെന്നും സിനിമയിലും ഭാഗ്യ ജോഡികൾ…

Dharmajan-Bolgatty01

വളരെ വ്യത്യസ്തമായ മിമിക്രി ലോകത്ത് നിന്നും സിനിമാ ലോകത്തിലേക്കെത്തിയ താരമാണ്  ധർമ്മജൻ ബോൾഗാട്ടി.അതെ പോലെ തന്നെ എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ് ധർമ്മജൻ-രമേശ് പിഷാരടി  ജോഡികൾ.ഇവർ ഇരുവരും എന്നെന്നും സിനിമയിലും ഭാഗ്യ ജോഡികൾ എന്നാണ് അറിയപ്പെടുന്നത്. സിനിമാ ലോകത്തിലേക്ക് ഹാസ്യതാരമായി എത്തിയ താരങ്ങൾ വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ച് കഴിഞ്ഞത്. ഇന്ന് ധർമ്മജന്റെ സാന്നിധ്യം ഇല്ലാതെ പുറത്തിറങ്ങുന്ന മലയാള സിനിമകൾ കുറവാണെന്ന് ഒരർത്ഥത്തിൽ പറയാൻ സാധിക്കും.

dharmajan-01
dharmajan-01

ഇപ്പോളിതാ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ചിത്രത്തിൽ അഭിനയിച്ച ലിജിമോൾ എന്ന അഭിനേത്രിയെ കുറിച്ച് തുറന്ന് പറയുകയാണ് ധർമ്മജൻ ബോൾഹാട്ടി.ഈ ചിത്രത്തിലെ വളരെ വേറിട്ട അഭിനയം കണ്ട് തന്റെ മറ്റൊരു ചിത്രത്തിലേക്ക് അഭിനയിക്കാൻ വിളിച്ചിട്ടും അഭിനയിക്കാതിരുന്നു.അതെ പോലെ തന്നെ മലയാള സിനിമാ ലോകത്ത് സജീവമാകാതെ മാറി നിന്നതിനെ കുറിച്ചും അതിന്റെ കാരണത്തെ കുറിച്ചും കൂടുതൽ അന്വേഷിച്ചിക്കാൻ പോയില്ലെന്ന് ഒരു അഭിമുഖത്തിൽ സംസാരിച്ചു കൊണ്ട് താരം വെളിപ്പെടുത്തി.അതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യം മാത്രമാണ് അതിൽ കൈ കടത്തുന്നത് ഒട്ടും ശരിയായ കാര്യമല്ലെന്ന് താരം പറയുന്നു. അഭിനയജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായത് കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ചിത്രമാണ്.അതിലേക്കുള്ള അവസരം നൽകിയത് നാദിര്‍ഷ ഇ ക്കയാണ്.അത് കൊണ്ട് തന്നെ എന്നെ തമിഴ് സിനിമയിൽ അഭിനയിക്കാൻ വേണ്ടിയും സഹായിച്ചു.പക്ഷെ എന്നാൽ അവിടുത്തെ ഏറ്റവും രസകരമായ ഒരു കാര്യം എന്തെന്നാൽ  നാദിര്‍ഷ ഇക്കയ്ക്ക് തമിഴ് നല്ലവണ്ണം അറിയില്ല എന്നതാണ്.

dharmajan2
dharmajan2

അതെ  പോലെ മറ്റൊരു കാര്യം എന്തെന്നാൽ ആ സിനിമയെ കുറിച്ച് ഓർക്കുമ്പോൾ അതിൽ മികച്ച അഭിനയം കാഴ്‌ച വെച്ച രണ്ട് നായികമാരെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല.അതിൽ ഒരാൾ പ്രയാഗ മാര്‍ട്ടും മറ്റൊരാൾ ലിജിമോളും ഒരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ  എന്ത് വില കൊടുത്തും മുഖ സൗന്ദര്യം സംരക്ഷിക്കുന്ന ഒരാളാണ് പ്രയാഗ മാര്‍ട്ടിന്‍.അത് ചെയ്യാൻ വേണ്ടി എന്ത് ത്യാഗ൦ വേണമെങ്കിലും സഹിക്കും.പക്ഷെ എന്നാൽ ലിജി മോൾ അങ്ങനെയല്ല  സ്വാഭാവികമായി അഭിനയിക്കുന്ന നടിയാണ്.എന്നാൽ ആ സമയത്ത് ലിജി സിനിമയിൽ അത്ര സജീവമല്ലാതെ മാറി നിന്നും.അതിന്റെ കാരണം എന്താണ് എന്നറിയില്ല.ഞാന്‍ നായികയാക്കാൻ വേണ്ടി നിത്യഹരിത നായകന്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചതാണ് പക്ഷെ എന്നാൽ വരാൻ  കൂട്ടാക്കിയില്ല.അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണ് .ആ കാരണം കൊണ്ട് കൂടുതൽ ചോദിക്കുവാൻ പോയിരുന്നില്ല.അങ്ങനെ കൂടുതൽ നിർബന്ധിക്കാൻ കഴിയില്ലല്ലോയെന്ന് ധർമ്മജൻ പറയുന്നു.