ധോണി ഇനി മുതൽ പരസ്യങ്ങൾ ചെയ്യില്ല! കാരണം വ്യക്തമാക്കി താരം

കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് രാജ്യവ്യാപക ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിൽ ഭൂരിഭാഗം പേരും സോഷ്യൽ മീഡിയയിൽ സജ്ജീവമായിരുന്നു. പരസ്പരം അഭിമുഖങ്ങൾ നടത്തിയും ടിക് ടോക് വിഡിയോചെയ്തും താരങ്ങൾ ആരാധകരുടെ മനസ്സിലിടം നേടിയപ്പോൾ ഇതിൽനിന്നെല്ലാം…

കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് രാജ്യവ്യാപക ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിൽ ഭൂരിഭാഗം പേരും സോഷ്യൽ മീഡിയയിൽ സജ്ജീവമായിരുന്നു. പരസ്പരം അഭിമുഖങ്ങൾ നടത്തിയും ടിക് ടോക് വിഡിയോചെയ്തും താരങ്ങൾ ആരാധകരുടെ മനസ്സിലിടം നേടിയപ്പോൾ ഇതിൽനിന്നെല്ലാം വ്യത്യസ്തനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം എസ് ധോണി അദ്ദേഹത്തിന്റെ കുടുംബസമേതം റാഞ്ചിയിലെ ഫാം ഹൗസില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി പങ്കുവെച്ച വിഡിയോകൾ മാത്രമായിരുന്നു സോഷ്യൽ മീഡിയയിൽ താരത്തിന്റെ സാനിധ്യം ആരാധകർ അറിഞ്ഞിരുന്നത്.
ഇന്നലെ 39-ാം പിറന്നാള്‍ ആഘോഷിക്കുന്ന ധോണി ഔദ്യോഗികമായി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇനിയൊരു മടങ്ങിവരവുണ്ടാകുമോ എന്ന ആശങ്ക ആരാധകര്‍ക്കുമുണ്ട്.എന്നാലിപ്പോള്‍ അദ്ദേഹത്തിന്റെ മാനേജരും ബാല്യകാല സുഹൃത്തുമായ മിഹിര്‍ ദിവാകര്‍ പറയുന്നത്, ധോണി പരസ്യങ്ങളിലെ അഭിനയം നിര്‍ത്തിയെന്നും പൂര്‍ണമായും ജൈവ കര്‍ഷകനായി മാറിയെന്നുമാണ്. രാജ്യസ്നേഹം ധോണിയുടെ രക്തത്തിലുള്ളതാണ്.അതിപ്പോള്‍ പട്ടാളക്കാരനായി രാജ്യത്തെ സേവിക്കുന്ന കാര്യമായാലും കൃഷിയിലായാലും അങ്ങനെയാണ്.കൃഷി ചെയ്യാന്‍ ധോണിക്ക് ഭയങ്കര താല്‍പര്യമാണ്.സ്വന്തമായി 40-50 ഏക്കറോളം കൃഷി ഭൂമിയുണ്ട് അദ്ദേഹത്തിന്.കൊവിഡ് 19 മഹാമാരിക്കിടെ രാജ്യം ലോക്‌ഡൗണിലായ ഘട്ടത്തിലും അവിടെ പപ്പായ, നേന്ത്രപ്പഴം എന്നിവയെല്ലാം കൃഷി ചെയ്യുന്ന തിരക്കിലായിരുന്നു ധോണിയെന്നും മിഹിര്‍ പറയുന്നു.
ധോണി ഇപ്പോള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നില്ലെന്നും കൊവിഡ് ഭീതി അകന്ന് രാജ്യം സാധാരണനില കൈവരിക്കുംവരെ പരസ്യങ്ങള്‍ വേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും മിഹിര്‍ വ്യക്തമാക്കി.വൈകാതെ ധോണിയുടെ സ്വന്തം ബ്രാന്‍ഡിലുള്ള ജൈവ വളം പുറത്തിറക്കുമെന്നും മിഹിര്‍ പിടിഐയോട് പറഞ്ഞു.വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും സഹായത്തോടെയാണ് ജൈവവളം നിര്‍മിച്ചതെന്നും രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഇത് പുറത്തിറങ്ങുമെന്നും മിഹിര്‍ പറഞ്ഞു.അതേസമയം, ക്രിക്കറ്റില്‍ നിന്ന് ഇപ്പോള്‍ ധോണി വിരമിക്കില്ലെന്നും മിഹിര്‍ വ്യക്തമാക്കി.