Current Affairs

കണ്ടു ഞാൻ കണ്ണനെ കായാമ്പു വർണനെ, മലയാളം പാട്ട് പാടി ധോണിയുടെ മകൾ സിവ { വീഡിയോ }

dhoni's daughter song

അച്ഛനെപ്പോലെ തന്നെ കൂളാണ് മകള്‍ സിവ എന്നു പറയുന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല അല്ലെ. അത്രയ്ക്ക് ചുറുചുറുക്കും സ്മാര്‍ട്ടുമാണ് സിവ. ഇപ്പോഴിതാ വീണ്ടും മലയാളം പാട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് നമ്മുടെ കുഞ്ഞു സിവ.

‘കണ്ടു ഞാന്‍ കണ്ണനെ’ എന്നു തുടങ്ങുന്ന ഗാനവുമായാണ് സിവ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സിവയുടെ ഈ പാട്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സിവയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പ് സിവ ‘അമ്ബലപ്പുഴ ഉണ്ണിക്കണ്ണനോടു നീ’ എന്ന പാട്ടുപാടി മലയാളക്കരയെ ഞെട്ടിച്ചിരുന്നു. അതുപോലെതന്നെ ‘കണികാണും നേരം’ എന്ന ഗാനവും സിവ പാടിയിരുന്നു. യുട്യൂബില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്തെടുത്ത ഗാനത്തിലെ വാക്കുകള്‍ വളരെ അനായാസമാണ് സിവ പഠിച്ചെടുക്കുന്നത്.

Trending

To Top
Don`t copy text!