ധ്രുവ് സർജയുടെ ആക്‌ഷൻ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തു  

ധ്രുവ് സർജ കേന്ദ്രകഥാപത്രമാകുന്ന പാൻ ഇന്ത്യൻ ചിത്രത്രമായ ‘മാർട്ടിന്റെ’ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്. പ്രേക്ഷകരെ വിസ്‌മയിപ്പിക്കാൻ എത്തുന്ന അടുത്ത കെ ജി എഫ് മോഡൽ ചിത്രം ആയിരിക്കും ഇതെന്നും പറയുന്നു. ഒരു വെത്യസ്ത…

ധ്രുവ് സർജ കേന്ദ്രകഥാപത്രമാകുന്ന പാൻ ഇന്ത്യൻ ചിത്രത്രമായ ‘മാർട്ടിന്റെ’ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്. പ്രേക്ഷകരെ വിസ്‌മയിപ്പിക്കാൻ എത്തുന്ന അടുത്ത കെ ജി എഫ് മോഡൽ ചിത്രം ആയിരിക്കും ഇതെന്നും പറയുന്നു. ഒരു വെത്യസ്ത ആക്ഷൻമോഡൽ ചിത്രമായ ഇതിന്റെ ടീസറിൽ കാണാൻ കഴിയുന്നത്. ചിത്രത്തിൽ  വെത്യസ്ത ഗെറ്റപ്പിൽ ആണ് ദ്രുവ് എത്തുന്നതും. പാകിസ്ഥാൻ ജയിലിലാക്കപ്പെട്ട ഒരു നായകന്റെ മാസ് എൻട്രി തന്നെയാണ് ടീസറിൽ കാണിക്കുന്നതും.

ടീസറിൽ കാണാൻ കഴിയുന്നത് ക്രൂരനായ ഒരു കഥാപത്രമായാണ് മാർട്ടിനെ കാണിക്കുന്നത്, എന്നാൽ ഒരു ദേശസ്നേഹത്തിന്റെ കഥയും ഈ ചിത്രത്തിൽ പറയുന്നുണ്ട്. ടീസറിൽ ധ്രുവയെ കാണുമ്പോൾ തന്നെ ഒരു ഭീകരാന്തരീഷം സൃഷ്ടിക്കുന്നു എന്ന് സൂചനകൾ നൽകുന്നുണ്ട്. നടൻ അർജുൻ സർജ ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

കന്നഡ കൂടതെ ചിത്രം തെലുങ്ക്, മലയാളം തമിഴ്, ഹിന്ദി ഭാഷകളിലും എത്തുന്നുണ്ട്. ചിത്രത്തിൽ ധ്രുവ് സർജയെ കൂടാതെ അന്വേഷി ജെയിൻ, വൈഭവി ഷാന്ത്യല്യ, മാളവിക അവിനാശ്, ചിക്കണ്ണാ, രോഹിത് പഥക് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു,