നയന്‍താര വിവാഹത്തിന് ക്ഷണിച്ചു… ! ഞാന്‍ പോയില്ല! അതിന് ധ്യാന്‍ പറഞ്ഞ കാരണം കേട്ടോ?

തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ താരറാണി നയന്‍താരയുടെ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടു എങ്കിലും ഇന്നും ഇവരുടെ വിവാഹ വിശേഷങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള മറ്റ് സംഭവങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ നയന്‍താരയുടെ വിവാഹത്തെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ആരാധകശ്രദ്ധ നേടുന്നത്. നയന്‍താര ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം ചെയ്ത മലയാള സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമ.

നിവിന്‍ പോളി, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ സിനിമ ധ്യാന്‍ ശ്രീനിവാസന്‍ ആയിരുന്നു സംവിധാനം ചെയ്തിരുന്നത്. തന്റെ ആദ്യ സിനിമാ സംവിധാനം എന്ന നിലയക്ക് തെന്നിന്ത്യയിലെ മികച്ച നടിയായ നയന്‍താരയെ തന്നെ ഈ സിനിമയില്‍ നായികയാക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് ധ്യാന്‍ മുന്‍പും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

തന്റെ അച്ഛന്‍ ശ്രീനിവാസനോടുള്ള ബഹുമാനവും കൊണ്ട് കൂടിയാണ് നയന്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയത് എന്ന് ധ്യാന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ അഭിമുഖവുമായി ബന്ധപ്പെട്ട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇത്ര അടുപ്പം ഉണ്ടായിരുന്നിട്ടും നയന്‍താര വിവാഹത്തിന് ക്ഷണിച്ചില്ലേ എന്ന ചോദ്യത്തിന് ധ്യാന്‍ പറഞ്ഞ ഉത്തരമാണ് ശ്രദ്ധ നേടുന്നത്. നയന്‍താര വിവാഹത്തിന് ക്ഷണിച്ചിരുന്നു എന്നും താന്‍ പോയില്ല എന്നുമാണ് ധ്യാന്‍ പറഞ്ഞത്.

വേണ്ടെന്ന് വെച്ചെന്നും.. തിരക്കല്ലെടോ എന്നും ചിരിച്ചുകൊണ്ട് ധ്യാന്‍ പറഞ്ഞു. അഭിമുഖങ്ങളില്‍ തഗ്ഗ് ഡയലോഗുകള്‍ അടിച്ചെത്തി ശ്രദ്ധ നേടിയ ധ്യാനിന്റെ ഈ വാക്കുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, ഉടല്‍ എന്ന സിനിമ്ക്ക് ശേഷം പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയിലാണ് ധ്യാന്‍ അഭിനയിച്ചിരിക്കുന്നത്.

Previous articleഅതൊരു ഫണ്‍ ടോക്ക് ആയിരുന്നു, വേദനിപ്പിച്ചെങ്കില്‍ മാപ്പ്: അജു വര്‍ഗീസ്
Next articleആരാധകരുടെ കാത്തിരിപ്പിന് വിരാമം; ധനുഷിന്റെ ‘തിരുചിത്രമ്പലം’ റിലീസ് ഉടന്‍