ആരെ വിവാഹം കഴിച്ചാലും സിനിമ നടിമാരെ ചെയ്യരുത് ധ്യാൻ ശ്രീനിവാസൻ !!

മനസ്സിൽ തോന്നുന്നത് എല്ലാം മുൻപിൻ നോക്കാതെ തുറന്ന് പറയുന്ന വ്യക്തിയാണ് നടനും സംവിധായകൻ ധ്യാൻ ശ്രീനിവാസൻ, ജേഷ്ടൺ വിനീത് ശ്രീനിവാസനെ പോലെ അല്ല ധ്യാൻ ശ്രീനിവാസൻ എന്ന് ഇരുവരുടെയും അച്ഛൻ ശ്രീനിവാസൻ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ബെല്ലും ബ്രേക്കും ഇല്ലാത്ത ധ്യാൻ ശ്രീനിവാസന്റെ സംഭാഷണം പലപ്പോഴും വലിയ വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്. എന്തേലും വിവാദത്തിനുള്ള വക ഒത്താലൊ എന്ന് കരുതി മാധ്യമങ്ങൾ എല്ലാം തന്നെ ധ്യാൻ ശ്രീനിവാസന് പിറകെയാണ്. ഇത്തരത്തിലുള്ള സംസാരം മൂലം അച്ഛൻ ശ്രീനിവാസന്റെയും, ബന്ധുക്കളുടെയും വരെ മുന്നറിപ്പ് ധ്യാൻ ശ്രീനിവാസന് ലഭിച്ചിട്ടുണ്ട്.

ചലച്ചിത്ര നടിമാരെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ കമന്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയോട് അടുത്ത് ബന്ധം ഇല്ലത്തവർക്ക് സിനിമ നടിമാരോട് പ്രണയവും, വിവാഹം കഴിക്കാൻ താല്പര്യവും എല്ലാം തോന്നും എനിക്കും അങ്ങനെ തന്നെ നടി നവ്യയുടെ ഇഷ്ടം തോന്നിയ സമയത്ത് ഒരു സിനിമ നടിയെ വിവാഹം കഴിക്കണം എന്നാണ് തോന്നിയത്. എന്നാൽ സിനിമയിൽ വന്ന് സിനിമ നടിമാരോട് സഹകരിക്കാൻ തുടങ്ങിയപ്പോൾ താൻ തിരിച്ചറിഞ്ഞ ഒരു സത്യം, ആരെ വിവാഹം ചെയ്താലും സിനിമ നടിമാരെ വിവാഹം ചെയ്യരുത് എന്നാണ്. ജീവിതം തന്നെ ഇല്ലാതായിപ്പോകും എന്നാണ് താരം പറയുന്നത്.

dhyan 1

Previous articleആ ഗുരുത്വക്കേടാണ് ദിലീപിനെ ഒന്നുമല്ലാതെ ആക്കിയത് കൈതപ്പുറം ദാമോദരൻ നമ്പൂതിരി !!
Next articleഎസ് ഐ അശോക് കുമാറായി സിദ്ധാര്‍ഥ് ഭരതന്‍: വേലയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു