പരാജയത്തില്‍ ഞാന്‍ സ്റ്റക്കായി നില്‍ക്കില്ല..!! അടുത്ത സിനിമ തേടിപ്പോകും – ധ്യാന്‍ ശ്രീനിവാസന്‍

അച്ഛന്‍ ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന്് സിനിമാ മേഖലയിലേക്ക് എത്തിയവരാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. ഇപ്പോഴിതാ സിനിമയുടെ വിജയവും പരാജയവും ഏറ്റെടുക്കുന്ന കാര്യത്തിലും അച്ഛനില്‍ നിന്ന് കണ്ട് പഠിച്ച മാര്‍ഗ്ഗത്തിലൂടെയാണ് പോകുന്നത് എന്നും തുറന്ന്…

അച്ഛന്‍ ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന്് സിനിമാ മേഖലയിലേക്ക് എത്തിയവരാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. ഇപ്പോഴിതാ സിനിമയുടെ വിജയവും പരാജയവും ഏറ്റെടുക്കുന്ന കാര്യത്തിലും അച്ഛനില്‍ നിന്ന് കണ്ട് പഠിച്ച മാര്‍ഗ്ഗത്തിലൂടെയാണ് പോകുന്നത് എന്നും തുറന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ഒരു പ്രമുഖ മാധ്യമത്തോടാണ് ധ്യാന്‍ മനസ്സ് തുറന്നത്.

dhyansreenivasan-

താരത്തിന്റെ വാക്കുകളിലേക്ക്…
ഓരോ ചിത്രത്തിന്റെ വിജയവും പരാജയവും ഒരേ സ്പിരിറ്റിലാണ് എടുക്കാറുള്ളൂ. അച്ഛന്‍ സ്വീകരിക്കുന്ന വഴി തന്നെയാണ് പിന്തുടരാറുള്ളത്. ഒരു സിനിമ കഴിഞ്ഞാല്‍ അത് കഴിഞ്ഞു. പിന്നെ അതിനൊരു വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് അച്ഛന്‍. പിന്നെ അടുത്ത സിനിമയിലേക്ക് പോവുക എന്നുള്ളതാണ്. ആ സിനിമ വിജയമായാലും പരാജയമായാലും അതില്‍ തന്നെ സ്റ്റക്ക് ചെയ്ത് നില്‍ക്കരുത് എന്നൊരു ലൈനാണ്.

dhyan

നിര്‍മാതാവിന് നഷ്ടമുണ്ടാക്കരുതെന്നുള്ളതാണ് പ്രധാനം. എന്റെ സിനിമകള്‍ തിയേറ്ററില്‍ വലിയ വിജയമാവത്തത് പോലും സേഫായട്ടുള്ളതാണ്. ഒന്നോ രണ്ടോ എണ്ണം ഒഴിച്ചാല്‍ പോലും,’ ധ്യാന്‍ പറയുന്നു. അതുപോലെ എങ്ങനെയാണ് താന്‍ സിനിമ തിരഞ്ഞെടുക്കാറ് എന്നുള്ള കാര്യം കൂടി താരം വെളിപ്പെടുത്തുന്നുണ്ട്.

dhyan 1

കഥ കേള്‍ക്കുമ്പോഴേ സ്‌ട്രൈക്ക് ചെയ്യുന്ന എന്തെങ്കിലും ഐഡിയ അതില്‍ കാണും. ‘അടി കപ്യാരേ കൂട്ടമണി’യില്‍ മെന്‍സ് ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടി വരുമ്പോള്‍ എങ്ങനെയിരിക്കും എന്നാതാണ് പ്രധാനഘടകം. അത് വര്‍ക്ക് ഒട്ട് ആകും. കാരണം പണ്ട് ചോക്ലേറ്റില്‍ രാജുവേട്ടന്‍ ഗേള്‍സ് കോളേജില്‍ വരുന്നു എന്ന് പറയുന്നത് പെലെയൊരു ഐഡിയ ആയിരുന്നു എന്നും ധ്യാന്‍ പറയുന്നു.