വേദനിപ്പിച്ചെങ്കില്‍ മാപ്പ്..! മീ ടുവിനെ പരിഹസിച്ചിട്ടില്ല..! വിമര്‍ശനങ്ങള്‍ക്ക് ധ്യാനിന്റെ മറുപടി

കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്ന നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്റെ വിവാദ പ്രസ്താവനകള്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. മീടുവിനെ കുറിച്ച് നടന്‍ പരിഹസിച്ചു സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടന് എതിരെ പല പ്രമുഖരും…

കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്ന നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്റെ വിവാദ പ്രസ്താവനകള്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. മീടുവിനെ കുറിച്ച് നടന്‍ പരിഹസിച്ചു സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടന് എതിരെ പല പ്രമുഖരും രംഗത്ത് വന്നത്. ഇപ്പോഴിതാ തനിക്ക് എതിരെ വന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍ . ഒരിക്കലും താന്‍ മീടുവിനെ പരിഹസിച്ചിട്ടില്ല എന്നാണ് നടന്‍ വ്യക്തമാക്കുന്നത്. താന്‍ ഇതുവരയെും ആരേയും ചൂഷണം ചെയ്തിട്ടില്ല.

 

പണ്ട് താന്‍ ചെയ്ത കാര്യങ്ങള്‍ മീടുവിന്റെ മറ്റൊരു തലത്തില്‍ പെട്ട കാര്യങ്ങളായിരുന്നു.. അല്ലാതെ ഇതുവരെ ആരേയും താന്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടില്ല. എന്റെ 18- 21 വയസ്സ് കാലഘട്ടത്തെ കുറിച്ചാണ് അന്ന താന്‍ അഭിമുഖത്തില്‍ പറഞ്ഞത്. അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ടു എന്ന് പറഞ്ഞ് ചിരിച്ചതാണ് പലര്‍ക്കും ഇഷ്ടപ്പെടാതെ ആയത്. ഒരിക്കലും അതിജീവിച്ചവരെ അപമാനിക്കുന്ന തരത്തിലുള്ള ഒരു കൊലച്ചിരി ആയിരുന്നില്ല അത്. താന്‍ അന്ന് ചെയ്തുപോയ ചെറിയ തെറ്റുകളും പോക്രിത്തരങ്ങളും ഓര്‍ത്താണ് ചിരിച്ചു പോയത്. പലരും അതൊരു കൊലച്ചിരിയായി കണ്ടു. അതിനെ അങ്ങനെ വ്യാഖ്യാനിക്കരുത് എന്നാണ് താരം പറയുന്നത്.

താന്‍ ഒരിക്കലും സര്‍വൈവര്‍മാരെ അപമാനിച്ചിട്ടില്ല. ‘മീ ടൂ’വിനെ ഞാന്‍ സില്ലി ആയല്ല കാണുന്നത് എന്നും ധ്യാന്‍ പറയുന്നു. അതുപോലെ താന്‍ പണ്ട് അത്രയും അടുത്ത സര്‍ക്കിളില്‍ വെച്ച് സെക്‌സ് ജോക്കുകള്‍ പറയുമായിരുന്നു. അല്ലാതെ ഒരു പൊതുവേദിയില്‍ വെച്ച് താന്‍ പറഞ്ഞിട്ടില്ല. പക്ഷേ പിന്നീട് തന്റെ ഒരു പെണ്‍ സുഹൃത്ത് തന്നെയാണ് തന്നോട് ഇതേ കുറിച്ച് പറഞ്ഞത്. താന്‍ സെക്‌സ് ജോക്കുകള്‍ പറയുന്നത് തെറ്റാണെന്ന് സുഹൃത്ത് തന്നെ പറഞ്ഞ് മനസ്സിലാക്കി. അതോടെയാണ് താന്‍ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞത്.

dhyansreenivasan-

പിന്നീട് തിര എന്ന സിനിമ ചെയ്യുമ്പോഴും ഹരാസ്‌മെന്റിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കി. ലൈംഗികമായി ഒരാളെ ചൂഷണം ചെയ്യുന്നത് മാത്രമല്ല മീടു. അത് ചിലപ്പോള്‍ വാക്കുകളും ആകാം. അതേസമയം സിനിമാ ഇന്‍ഡസ്ട്രിയില്‍ പോലും പലരും ഇന്നും സ്ത്രീകളുടെ ഇടയില്‍ വെച്ച് സെക്‌സ് ജോക്കുകള്‍ പറയുന്നത് താന്‍ കേട്ടിട്ടുണ്ട് എന്നും ധ്യാന്‍ പറയുന്നു. അതേസമയം, തന്നോട് അത്തരം സ്റ്റാന്‍ഡേര്‍ഡില്ലാത്ത ചോദ്യങ്ങള്‍ ചിലര്‍ ചോദിച്ചത് കൊണ്ടാണ് അത്തരം ഉത്തരങ്ങള്‍ നല്‍കിയത് എന്നും ധ്യാന്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇതേ കുറിച്ചെല്ലാം തുറന്ന് സംസാരിച്ചത്.