അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ‘ജയിലര്‍’ ധ്യാന്‍ ശ്രീനിവാസന്റെ ബിഗ് ബജറ്റ് പിരീഡ് ത്രില്ലര്‍

ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന പിരീഡ് ത്രില്ലര്‍ വരുന്നു. ജയിലര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഗോള്‍ഡന്‍ വില്ലേജിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സക്കീര്‍ മഠത്തില്‍ ആണ്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഷാര്‍ജയിലെ കമോണ്‍ കേരള വേദിയില്‍ വച്ചാണ് നടന്നത്.


അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവില്‍ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാന്‍ അഭിനയിക്കുന്നത്. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തില്‍ മനോജ് കെ ജയന്‍, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കന്‍, ടിജു മാത്യു, ശാന്തകുമാരി, ആന്‍സി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാര്‍, സൂര്യദേവ് സജീഷ് മാരാര്‍ എന്നിവര്‍ വേഷമിടുന്നു. പളനിയില്‍ പടുകൂറ്റന്‍ സെറ്റ് ഇട്ടാണ് വന്‍ ബജറ്റില്‍ ഈ ചിത്രം പൂര്‍ത്തീകരിച്ചത്. 1956-57 കാലഘട്ടത്തില്‍ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്.

Dhyan Sreenivasan to star in Jailer

ഛായാഗ്രഹണം മഹാദേവന്‍ തമ്പി, എഡിറ്റിംഗ് ദീപു ജോസഫ്, മ്യൂസിക് റിയാസ് പയ്യോളി, കലാസംവിധാനം ജോസഫ് നെല്ലിക്കല്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്‌സ് ഫസല്‍ ബക്കര്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കമലാക്ഷന്‍ പയ്യന്നൂര്‍, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആംബ്രോസ് വര്‍ഗീസ്, കൊറിയോഗ്രാഫി കുമാര്‍ ശാന്തി, ആക്ഷന്‍ പ്രഭു, സ്റ്റില്‍സ് ജാഫര്‍ എം.

Previous article‘നീയില്ലാതെ 365 ദിവസങ്ങള്‍.’ ഭര്‍ത്താവിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ഹൃദയഭേദകമായ കുറിപ്പുമായി മന്ദിര ബേദി
Next articleപത്ത് ലക്ഷം രൂപയല്ല, 100 ദിവസമാണ് പ്രധാനം! ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥികള്‍ക്ക് സല്യൂട്ടടിച്ച് അശ്വതി..!