പുതിയ സന്തോഷം പങ്കുവെച്ച് ധ്യാൻ ശ്രീനിവാസൻ, ആശംസകളുമായി ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

പുതിയ സന്തോഷം പങ്കുവെച്ച് ധ്യാൻ ശ്രീനിവാസൻ, ആശംസകളുമായി ആരാധകരും!

dhyan sreenivasan daughter birthday

മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാൾ ആണ് ധ്യാൻ ശ്രീനിവാസൻ. അഭിനയം മാത്രമല്ല, സംവിധാനവും തനിക്ക് വഴങ്ങും എന്ന് ധ്യാൻ പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം സംവിധാനം  ചെയ്തുകൊണ്ടാണ് താരം സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. നിവിൻ പോളിയും നയൻതാരയും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം നയൻതാര മലയാളത്തിലേക്ക് തിരിച്ച് വന്ന ചിത്രം കൂടി ആയിരുന്നു ഇത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ തന്റെ വീട്ടിലെ പുതിയ ഒരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ധ്യാൻ. dhyansreenivasan-

തന്റെ മകളുടെ രണ്ടാമത്തെ ജന്മദിനം ആണ് ധ്യാനും കുടുംബവും ഇപ്പോൾ ആഘോഷിക്കുന്നത്. ‘എന്റെ ഉറക്കം ഇല്ലാതായിട്ട് ഇന്നേയ്ക്ക് രണ്ട് വര്‍ഷം, സന്തോഷകരമായ ജന്മദിന ആശംസകള്‍ ആരാധ്യ സൂസന്‍ ധ്യാന്‍’ എന്നാണ് മകളുടെ ചിത്രം പങ്കുവെച്ച് കൊണ്ട് ധ്യാൻ ശ്രീനിവാസൻ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ മകൾക്ക് ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. മാത്രവുമല്ല ഇത്ര നാലും തന്റെ മകളുടെ പേര് താരം ആരാധകരുമായി പങ്കുവെച്ചിരുന്നില്ല. രണ്ടാമത്തെ പിറന്നാളിന് ആണ് ധ്യാൻ തന്റെ മകളുടെ പേര് പുറത്ത് വിടുന്നത്. ആരാധകരും സഹതാരങ്ങളും ഉൾപ്പടെ നിരവധി പേരാണ് താരപുത്രിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

സഹോദരൻ വിനീത് ശ്രീനിവാസൻ ആണ് ധ്യാൻ ശ്രീനിവാസനെ ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചത്. വിനീത് സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിൽ കൂടിയാണ് ധ്യാൻ അരങ്ങേറ്റം കുറിക്കുന്നത്. വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു.

 

 

 

 

 

Trending

To Top
Don`t copy text!